പ്രധാന വാര്‍ത്തകള്‍
കോവിഷീൽഡ് വാക്സിൻ രണ്ടാം ഡോസ് ഇനി മുതൽ 84 ദിവസത്തിനു ശേഷം


കോവിഷീൽഡ് വാക്സിൻ ആദ്യ ഡോസ് എടുത്തതിനു ശേഷം 84 ദിവസം ആയാൽ മാത്രമേ ഇനി മുതൽ രണ്ടാം ഡോസ് എടുക്കാൻ സാധിക്കൂ എന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.എൻ.പ്രിയ അറിയിച്ചു. പുതിയ ശാസ്ത്രീയ കണ്ടെത്തലിൻ്റെ അടിസ്ഥാനത്തിലാണ് ഈ മാറ്റം ഉണ്ടായിരിക്കുന്നത്. അതുകൊണ്ടു് കോവിഷീൽഡ് വാക്സിൻ ആദ്യ ഡോസിനു ശേഷം 84 മുതൽ 112 ദിവസത്തിനകം മാത്രമേ ഇനി രണ്ടാം ഡോസ് വാക്സിൻ എടുക്കേണ്ടതുള്ളൂ. ഒന്നാമത്തെ ഡോസ് വാക്സിൻ ഓൺലൈൻ രജിസ്ട്രേഷനിലൂടെ ഷെഡ്യൂൾ ചെയ്യാവുന്നതാണ്. എല്ലാ ദിവസവും വൈകുന്നേരം 4 മുതൽ 6 വരെ www.cowin.gov.in എന്ന വെബ് സൈറ്റിലൂടെ പിറ്റേ ദിവസത്തേക്ക് ഷെഡ്യൂൾ ചെയ്യാവുന്നതാണ്.
കൊവാക്സിൻ രണ്ടാം ഡോസ് , ആദ്യ ഡോസിനു ശേഷം 28 മുതൽ 42 ദിവസത്തിനകം എടുക്കേണ്ടതാണ്.