ജൈവ ഗ്രാമം പദ്ധതി നടപ്പാക്കുന്നു
സന്നദ്ധ സംഘടനകളുടെ സ്വതന്ത്ര കൂട്ടായ്മയായ എന്‍.ജി.ഒ കോണ്‍ഫെഡറേഷന്റെ നേതൃത്വത്തില്‍ ജില്ലയിലെ വിവിധ സന്നദ്ധ സംഘടനകള്‍ മുഖാന്തരം കര്‍ഷകര്‍ക്കായി ജൈവ ഗ്രാമം പദ്ധതി നടപ്പാക്കുന്നു. പദ്ധതിയുടെ ആദ്യ ഘട്ടമായി കര്‍ഷകര്‍ക്ക് 50 ശതമാനം സാമ്പത്തിക സഹായത്തോടെ ജൈവവളം വിതരണം ചെയ്യും. ഹൈറേഞ്ച് ഫെര്ട്ടിലൈസറുമായി സഹകരിച്ച് എല്ലുപൊടി, വേപ്പിന്‍പിണ്ണാക്ക്, ജൈവ വള മിശ്രിതം എന്നിവയാണ് ആദ്യം വിതരണം ചെയ്യുന്നത്. സംസ്ഥാനത്തെ 14 ജില്ലകളിലും നടപ്പ് സാമ്പത്തിക വര്‍ഷം പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കുന്നതിനും കര്‍ഷകര്‍ക്ക് സേവനം എത്തിക്കുന്നതിനുമാണ് ലക്ഷ്യമിടുന്നത്. 3000ത്തോളം കര്‍ഷകര്‍ക്ക് ജൈവ വളങ്ങള്‍ ലഭ്യമാക്കാനാണ് പദ്ധതിയില്‍ ലക്ഷ്യമിടുന്നത്.
കാര്‍ഷിക മേഖലയിലെ നൂതന ആശയങ്ങളെ കുറിച്ച് കര്‍ഷകര്‍ക്കിടയില്‍ അവബോധം സൃഷ്ടിക്കുക, വിത്ത്, വളം തുടങ്ങിയ ഉല്‍പ്പാദന ഉപാധികള്‍ സാമ്പത്തിക സഹായത്തോടെ ലഭ്യമാക്കുക, കാര്‍ഷിക മൂല്യ വര്‍ധിത ഉല്‍പ്പന്നങ്ങളുടെ നിര്‍മാണം പ്രോത്സാഹിപ്പിക്കുക, കോമണ്‍ ഫെസിലിറ്റി സെന്റര്‍ ആരംഭിച്ചുകൊണ്ട് കാര്‍ഷിക സംരംഭങ്ങള്‍ വളര്‍ത്തുക എന്നിവയും പദ്ധതിയില്‍ ലക്ഷ്യമിടുന്നതായി എന്‍.ജി.ഒ കോണ്‍ഫെഡറേഷന്‍ നാഷ്ണല്‍ കോര്‍ഡിനേറ്റര്‍ അനന്തു കൃഷ്ണന്, ഹൈറേഞ്ച് ഫെര്‍ട്ടിലൈസര്‍ മാനേജിങ് ഡയറക്റ്റര്‍ സ്റ്റീവ് ജിജു, രാജമ്മ രാജന്, ബീന സിന്തോള്, ജോജോ കെ. തോമസ് എന്നിവര്‍ പറഞ്ഞു.