ജെ പി എം കോളേജിൽ പ്രവേശനോത്സവം നടന്നു
ലബ്ബക്കട: ജെ. പി. എം. ആർട്സ് ആൻഡ് സയൻസ് കോളേജിൽ ഒന്നാംവർഷ ബിരുദവിദ്യാർത്ഥികളുടെ പ്രവേശനോത്സവം നടത്തപ്പെട്ടു.’സ്പ്രിംഗ്’ എന്ന പേരിൽ സംഘടിപ്പിച്ച പരിപാടിയുടെ ഉദ്ഘാടനം സി. എസ്. ടി. പ്രൊവിൻഷ്യൽ സുപ്പീരിയർ റവ. ഫാ. ഫ്രാൻസിസ് ചിറ്റലപ്പള്ളി സി. എസ്. ടി. നിർവ്വഹിച്ചു.
കോളേജ് മാനേജർ ഫാ. എബ്രഹാം പാനിക്കുളങ്ങര സി. എസ്. ടി. അധ്യക്ഷനായിരുന്ന ചടങ്ങിൽ കോളേജ് പ്രിൻസിപ്പാൾ ഡോ. ജോൺസൺ വി. മുഖ്യസന്ദേശം നൽകി.
വൈസ് പ്രിൻസിപ്പാൾ ഫാ. പ്രിൻസ് തോമസ് സി. എസ്. ടി. സ്വാഗതമാശംസിക്കുകയും കോളേജ് ബർസാർ ഫാ. ജോബിൻ പേണാട്ടുകുന്നേൽ സി. എസ്. ടി. , പി. റ്റി. എ. സെക്രട്ടറി ഫ്രാൻസിസ് മാത്യു എന്നിവർ ആശംസയർപ്പിക്കുകയും ചെയ്തു.
പരിപാടിയുടെ ഭാഗമായി റാങ്ക് ജേതാക്കളെയും ഉന്നതവിജയം കരസ്ഥമാക്കിയവരേയും ആദരിച്ചു. വിവിധ ഡിപ്പാർട്ടുമെന്റുകളുടെ നേതൃത്വത്തിൽ തിരിതെളിച്ച് വിദ്യാർത്ഥികൾക്ക് പ്രതിജ്ഞാവാചകം ചൊല്ലിക്കൊടുത്തു. കൂടാതെ പി. റ്റി. എ. ഭാരവാഹികളെ തിരഞ്ഞെടുക്കുകയും ചെയ്തു.
അധ്യാപകൻ ജിത്തുമോൻ ജോയി പരീക്ഷകളുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ നൽകുകയും അഡ്മിഷൻ കോ-ഓർഡിനേറ്റർ അഖിൽ കുമാർ എം. നന്ദിയർപ്പിക്കുകയും ചെയ്തു.