വിക്ടർ ജോർജ് ഓർമയ്ക്ക് 22 വയസ്സ്
ജുലൈ 09
Ads
ഓരോ മഴക്കാലവും മലയാളിയെ ഓർമ്മപ്പെടുത്തന്ന കലാകാരൻ,
2001 ജൂലൈ 9ന് ഇടുക്കി ജില്ലയിലെ തൊടുപുഴയ്ക്കടുത്ത് ഉടുമ്പന്നൂർ പഞ്ചായത്തിലെ വെണ്ണിയാനി മലയിൽ ഉരുൾപൊട്ടലിന്റെ ചിത്രങ്ങൾ എടുക്കവേ മണ്ണിടിച്ചിലിൽ ആകസ്മികമായി മരണപ്പെട്ട ഫോട്ടോഗ്രാഫർ,
കൃത്യനിർവഹണത്തിനിടയിൽ മരണം കീഴടക്കിയ ആദ്യ മലയാളി പത്രപ്രവർത്തകൻ,
‘മഴ’ എന്ന നിശ്ചലച്ചിത്ര പരമ്പരയിലൂടെ വായനക്കാരുടെ ഹൃദയം കീഴടക്കിയ ഫോട്ടോഗ്രാഫർ,
1990 മുതൽ മരണം വരെ വിക്ടർ മലയാള മനോരമ കോട്ടയം ബ്യൂറോയുടെ ചീഫ് ഫോട്ടോഗ്രാഫർ,
സ്വതന്ത്രമാധ്യമപ്രവർത്തനത്തിന്റെ ചരിത്രശേഖരമായിരുന്ന വാഷിങ്ടൺ ‘ന്യൂസിയ’ത്തിലെ ജേണലിസ്റ്റ് മെമ്മോറിയൽ വോളിൽ ഉൾപ്പെടുത്തിയിട്ടുള്ള മലയാളി ഫോട്ടോഗ്രാഫർ, (ജോലിക്കിടെ മരണം കവർന്ന മാധ്യമപ്രവർത്തകർക്ക് ആദരമർപ്പിച്ചുള്ളതാണ് Memorial Wall)
മഴയുടെ രൗദ്രഭാവങ്ങളുടെ ചിത്രങ്ങൾ പകർത്തിയിട്ടും പകർത്തിയിട്ടും മതിവരാതെ ഇരുൾ വന്ന വഴിയിലൂടെ നടന്നകന്ന ഛായാഗ്രാഹകൻ,
ഓർമ്മകളുടെ സാഗരം തീർത്ത് വിട പറഞ്ഞ ഫോട്ടോഗ്രാഫിക് മാന്ത്രികൻ,
അക്ഷരങ്ങളെക്കാൾ ചിത്രങ്ങളിൽ കണ്ണുകളുടക്കുന്ന കാലത്ത് പലരുടെയും മനസ്സിൽ ആഴത്തിൽ പതിഞ്ഞ പേര്,
വിക്ടർ ജോർജ്(1955-2001)
[Victor George]ഓർമ്മദിനം