മണിപ്പൂരിൽ കലാപത്തിലും, അക്രമത്തിലും ഇരയായി തീർന്ന ക്രൈസ്തവർക്ക് ഐക്യദാർഢ്യവും, ഭരണം നടത്തുന്ന സംസ്ഥാന- കേന്ദ്ര ഗവർമെന്റുകൾക്കെതിരെ കടുത്ത പ്രതിഷേധവുമായി കത്തോലിക്ക കോൺഗ്രസ് വാഴവര യൂണിറ്റ് കമ്മിറ്റി പ്രതിഷേധ സമ്മേളനവും,പ്രതിഷേധ ജ്വാല തെളിയിക്കലും വാഴവര സിറ്റിയിൽ നടത്തി
മണിപ്പൂരിൽ കലാപത്തിലും, അക്രമത്തിലും ഇരയായി തീർന്ന ക്രൈസ്തവർക്ക് ഐക്യദാർഢ്യവും, ഭരണം നടത്തുന്ന സംസ്ഥാന- കേന്ദ്ര ഗവർമെന്റുകൾക്കെതിരെ കടുത്ത പ്രതിഷേധവുമായി കത്തോലിക്ക കോൺഗ്രസ് വാഴവര യൂണിറ്റ് കമ്മിറ്റി പ്രതിഷേധ സമ്മേളനവും,പ്രതിഷേധ ജ്വാല തെളിയിക്കലും വാഴവര സിറ്റിയിൽ നടത്തി.
63 ദിവസമായി നടക്കുന്ന കലാപം അമർച്ച ചെയ്തു ന്യൂനപക്ഷങ്ങൾക്ക് ഇന്ത്യൻ ഭരണഘടന അനുശാസിക്കുന്ന സംരക്ഷണവും, സുരക്ഷയും ഒരുക്കുന്നതിൽ ഭരണകൂടത്തിന്റെ പക്ഷാതപരമായ സമീപനം കലാപകാരികൾക്ക്പ്രോത്സാഹനവും,സഹായവും ആയി തീർന്നിരിക്കുകയാണ്. രാജ്യത്തിന്റെപ്രധാനമന്ത്രിയും, കേന്ദ്ര മന്ത്രിസഭയും തുടർന്നുപോരുന്ന നിസ്സംഗതയും, മൗനവും വെടിഞ്ഞ്മണിപ്പൂരിലെ ജനങ്ങളുടെ സ്വാതന്ത്ര്യവും, അവകാശങ്ങളും സംരക്ഷിക്കുവാൻ തയ്യാറാവണമെന്ന് യോഗം ആവശ്യപ്പെട്ടു. പ്രതിഷേധ സമ്മേളനം ഇടുക്കി രൂപത മീഡിയ കമ്മീഷൻ ഡയറക്ടർ ഫാദർ ജിൻസ് കാരക്കാട്ട് ഉദ്ഘാടനം ചെയ്തു. കത്തോലിക്കാ കോൺഗ്രസ് രൂപതാ പ്രസിഡണ്ട് ജോർജ് കോയിക്കൽ പ്രതിഷേധ ജ്വാല തെളിയിച്ചു. ഫാദർ ജോസ് ചെമ്മരപള്ളിൽ, ഷാജി പുരയിടം, റെജി തോട്ടപ്പള്ളിൽ, ജിജി താഴത്ത്‌വീട്ടിൽ, ജോജോ കുന്നേൽ, സിജോ പന്തപ്ളാക്കൽ എന്നിവർ പ്രസംഗിച്ചു.