പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
കാനഡ, ഇംഗ്ലണ്ട്, ഇസ്രയേൽ എന്നീ രാജ്യങ്ങളിൽ ജോലി വാഗ്ദാനം ചെയ്ത് ഉദ്യേഗാർത്ഥികളിൽ നിന്നും നാലു കോടിയോളം രൂപ തട്ടിയെടുത്ത മുരിക്കാശ്ശേരി സ്വദേശികൾ പിടിയിൽ
വിസ കിട്ടാതെ വന്നതിനെ തുടർന്ന് ഉദ്യോഗാർത്ഥികൾ സ്ഥാപനത്തിൽ അന്വേഷിച്ചു ചെന്നപ്പോൾ സ്ഥാപനം പൂട്ടിയ നിലയിലായിരുന്നു. അതിനെ തുടർന്ന് തോപ്രാംകുടി സ്വദേശികളായ ഉദ്യോഗാർത്ഥികളുടെ പരാതിയിൽ മുരിക്കാശ്ശേരി പോലീസാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. അങ്കമാലിയിൽ പ്രവർത്തിക്കുന്ന ഹൈസോൺ കൺസൾട്ടൻസി പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിന്റെ മാനേജിംങ് ഡയറക്ടർ മുരിക്കാശ്ശേരി മാളിയേക്കൽ ഹെണോ ലെനിൻ, ഏജന്റ് പതിനാറാംകണ്ടം പുന്നംതടത്തിൽ ഷിജോമോൻ എന്നിവരാണ് പിടിയിലായത്. വിസ നൽകാമെന്ന് പറഞ്ഞ് മുന്നൂറോളം ഉദ്യോഗാർത്ഥികളിൽ നിന്നും രണ്ടു ലക്ഷം മുതൽ 12 ലക്ഷം വരെ വാങ്ങിയായിരുന്നു തട്ടിപ്പ്. സ്ഥാപനത്തിന്റെ ചെയർമാൻ മാളിയേക്കൽ ലെനിൻ വിദേശത്തേക്ക് കടന്നതായി അന്വേഷണ സംഘത്തിന് വിവരം ലഭിച്ചു.