പ്രധാന വാര്ത്തകള്പ്രാദേശിക വാർത്തകൾ
കട്ടപ്പനയിലെ ഗാന്ധിജിക്ക് ഇനി മഴയും വെയിലും ഏൽക്കില്ല
ഹൈറേഞ്ചിൽ മഴ തകർത്തു പെയ്യുകയാണ്.
നല്ല തണുപ്പും .
കനത്ത മഴയിൽ കുട ചൂടി കട്ടപ്പനയിൽ മഹാത്മാഗാന്ധി .
കട്ടപ്പന ഗാന്ധി സ്ക്വയറിലെ ഗാന്ധിജിയാണ് കൂട നിൽക്കുന്നത്. ഇടുക്കിയിൽ കനത്ത മഴ തുടരുമ്പോൾ കാൽനടയാത്രക്കാരു ടെ കൈകളിലെല്ലാം കൂടെയുണ്ട് .
എന്നാൽ മഴയത്തുനിൽക്കുന്ന മഹാത്മാഗാന്ധിയെ കണ്ടപ്പോൾ ഏതോ ദേശസ്നേഹിക്ക് സഹിച്ചില്ല .
അദ്ദേഹം ഒരു കുട ഗാന്ധിജിക്ക് നൽകി. ഗാന്ധിയുടെ ഊന്ന് വടിയിൽ കുട കെട്ടി നൽകി മഹാത്മാവിനെ മഴയിൽ നിന്നും സംരക്ഷിച്ചു.
ആരാണ് കുട നൽകിയത് എന്നറിയില്ല. എന്തായാലും മൂന്നുദിവസമായി കുട ചൂടിയാണ് കട്ടപ്പനയിൽ മഹാത്മാഗാന്ധി നിൽക്കുന്നത്.