കാസര്‍ഗോടും റെഡ് ! 3 ജില്ലകളില്‍ റെഡ് അലര്‍ട്ട്, 11 ഇടത്ത് ഓറഞ്ച്, എന്‍ഡിആര്‍എഫ് സംഘമെത്തി; മഴക്കെടുതിയില്‍ കേരളം
കേരളത്തില്‍ മഴ മുന്നറിയിപ്പില്‍ മാറ്റം.കാലാവസ്ഥാ വിഭാഗം പുറത്തിറക്കിയ പുതിയ റിപ്പോര്‍ട്ട് പ്രകാരം മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ടാണ്.
ഇടുക്കി, എറണാകുളം ജില്ലകളിലൊപ്പം കാസര്‍കോട് ജില്ലയിലും റെഡ് മുന്നറിയിപ്പാണ്. കഴിഞ്ഞ മണിക്കൂറുകളില്‍ തെക്കൻ, മധ്യകേരളത്തില്‍ വ്യാപകമായും കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും ശക്തമായ മഴ രേഖപ്പെടുത്തി. അടുത്ത മണിക്കൂറുകളിലും കനത്ത മഴ തുടരും. മലയോരമേഖലകളിലും തീരമേഖലകളിലും അതീവജാഗ്രത തുടരണമെന്നാണ് നിര്‍ദ്ദേശം. ഉച്ചയ്ക്ക് ശേഷം വടക്കൻ ജില്ലകളിലെ കൂടുതലിടങ്ങളില്‍ ശക്തമായ മഴ സാധ്യതയുണ്ട്. വ്യാഴാഴ്ച വരെ ശക്തമായ മഴ തുടരാനാണ് സാധ്യത. അടിയന്തര സാഹചര്യം നേരിടാൻ റവന്യൂ മന്ത്രി വൈകീട്ട് ഉന്നതല യോഗം വിളിച്ചു. കളക്ടര്‍മാര്‍, ആര്‍ഡിഒമാര്‍, തഹസീല്‍ദാര്‍മാര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുക്കും. ജില്ലകളില്‍ വേണ്ട മുൻകരുതല്‍ നടപടകള്‍ സ്വീകരിക്കാൻ കളക്ടര്‍മാര്‍ക്ക് നിര്‍ദ്ദേശമുണ്ട്. ഏഴ് എൻഡിആര്‍എഫ് സംഘങ്ങളെ ജില്ലകളില്‍ വിന്യസിച്ചിട്ടുണ്ട്. ഇടുക്കി, കോഴിക്കോട്, ആലപ്പുഴ, പത്തനംതിട്ട, വയനാട്, തൃശ്ശൂര്‍, മലപ്പുറം ജില്ലകളിലാണ് നിലവില്‍ എൻഡിആര്‍എഫ് സംഘങ്ങള്‍. മലയോരമേഖലകളിലും തീരപ്രദേശങ്ങളിലും യാത്രകള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്