പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
മാതൃയാനം പദ്ധതി ജൂണ്‍ 04 ന് ഫ്‌ളാഗ് ഓഫ് ചെയ്യും
പ്രസവം നടക്കുന്ന സര്‍ക്കാര്‍ ആശുപത്രികളില്‍ നിന്ന് അമ്മയുടെയും കുഞ്ഞിന്റെയും വീടുകളിലേക്കുളള മടക്കയാത്ര സൗജന്യമായി നല്‍കുന്ന മാതൃയാനം പദ്ധതിക്ക് ഇടുക്കി ജില്ലയില്‍ തുടക്കമാകുന്നു. ജില്ലയിലെ ഇടുക്കി, തൊടുപുഴ, അടിമാലി, നെടുങ്കണ്ടം ആശുപത്രികളിലാണ് സേവനം ലഭ്യമാകുക. ചൊവ്വാഴ്ച രാവിലെ 11.30 ന് കളക്ടറേറ്റില്‍ നടക്കുന്ന ചടങ്ങില്‍ ജില്ലാ കളക്ടര്‍ ഷീബാ ജോര്‍ജ് മാതൃയാനം ഫ്‌ളാഗ് ഓഫ് ചെയ്യും. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. മനോജ്.എല്‍, ഡി.പി.എം. ഡോ. അനൂപ്.കെ. ആര്‍.സി.എച്ച്.ഓഫീസര്‍ ഡോ.സിബി ജോര്‍ജ് ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥര്‍ പങ്കെടുക്കും.