പ്രധാന വാര്ത്തകള്പ്രാദേശിക വാർത്തകൾ
ക്രിസ്ത്യൻ ഐക്യവേദിയുടെ നേതൃത്വത്തിൽ ജൂലൈ അഞ്ചിന് വൈകിട്ട് 4:00 മണിക്ക് കട്ടപ്പനയിൽ പ്രതിഷേധ യോഗം
പ്രതിഷേധയോഗം
മണിപ്പൂർ കലാപം
കേന്ദ്ര ഗവൺമെൻറ് നിസ്സംഗതക്കും ദുരിതം അനുഭവിക്കുന്നവരെ സഹായിക്കുവാനും സന്ദർശിക്കുവാനും എത്തുന്നവരെ തടയുന്ന അധികൃത നടപടിയിൽ പ്രതിഷേധിച്ചും ക്രിസ്ത്യൻ ഐക്യവേദി ആരംഭിക്കുന്ന പ്രതിഷേധങ്ങളുടെ ഭാഗമായി ജൂലൈ അഞ്ചിന് വൈകിട്ട് 4:00 മണിക്ക് കട്ടപ്പനയിൽ പ്രതിഷേധ യോഗം ചേരും.
ബ്രദർ കുഞ്ഞുമോൻ തോട്ടപ്പള്ളി പ്രതിഷേധയോഗം ഉദ്ഘാടനം ചെയ്യും. വിവിധ പാർട്ടി നേതാക്കളായ ജോയി വെട്ടിക്കുഴി ,വി ആർ സജി ,വി ആർ ശശി, മനോജ് എം തോമസ്, പ്രശാന്ത് രാജു തുടങ്ങിയവർ സംസാരിക്കും .
പാസ്റ്റർ കുര്യാക്കോസ് എം കുടക്കച്ചിറ ,പാസ്റ്റർ സാജൻ വർഗീസ് എന്നിവർ പ്രതിഷേധയോഗത്തിന് നേതൃത്വം നൽകും .