പ്രധാന വാര്‍ത്തകള്‍
ഞങ്ങൾക്കുംജീവിക്കണം ;വീട്ടുപടിക്കൽ ക്യാമ്പയിനുമായി മർച്ചൻറ് യൂത്ത്‌വിങ്
ലോക്ക് ഡൗൺ വീണ്ടും വ്യാപാരികൾക്ക് ദുരന്തകാലമായി മാറുകയാണ്.
കഴിഞ്ഞ ഏതാനും വർഷങ്ങളായി തകർച്ചയിൽ നിന്നും തകർച്ചയിലേക്ക് പോകുന്ന വ്യാപാര മേഖലയ്ക്ക് വീണ്ടും കനത്ത പ്രഹരമാണ് ലോക്ക്ഡൗൺ. കടകൾ അടച്ചതോടെ ലക്ഷകണക്കിന് വ്യാപാരികളുടെയും തൊഴിലാളികളുടെയും കുടുംബങ്ങളാണ് പ്രതിസന്ധിയിലായത്. ചെറുകിട വ്യാപാരികളുടെ പ്രയാസങ്ങളിലേക്ക് സർക്കാരുകളുടെ ശ്രദ്ധ ക്ഷണിക്കുന്നതിനായി യൂത്ത് വിംഗ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ ”ഞങ്ങൾക്കും ജീവക്കണം” എന്ന മുദ്രാവാക്യവുമായി മെയ് പതിനഞ്ചിന് ശനിയാഴ്ച്ച സംസ്ഥാന വ്യാപകമായി ക്യാമ്പയിൻ നടത്തുകയാണ്. രാവിലെ 10 മണിക്ക് വ്യാപാരികൾ കുടുംബാംഗങ്ങളോടൊപ്പം വീട്ടുപടിക്കൽ പ്ലക്കാർഡ് പിടിച്ച് അണിനിരക്കുകയും ഫോട്ടോകൾ സോഷ്യൽ മീഡിയകളിൽ പങ്കുവെക്കുകയും യൂണിറ്റ് കമ്മിറ്റികൾ വഴി ജില്ലാ കമ്മിറ്റികളിലേക്കും നൽകണമെന്ന് അഭ്യർത്ഥിക്കുന്നു.