പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
സംസ്ഥാനത്ത് ഒരു മാസത്തിനിടെ പകർച്ചപ്പനി കവർന്നത് 86 ജീവൻ. ഇന്നലെ മാത്രം എട്ടു പേരാണ് പനി ബാധിച്ച് മരിച്ചത്
രണ്ടു പേർ ഡങ്കിപ്പനി ബാധിച്ചും 2 പേർ എലിപ്പനി ബാധിച്ചുമാണ് മരിച്ചത്. മറ്റ് രണ്ടു പേരുടെ മരണം ഡങ്കി ബാധിച്ചാണെന്നും ഒരാളുടേത് എലിപ്പനി മരണമാണെന്നും സംശയിക്കുന്നു. ഒരാൾക്ക് എച്ച് വൺ എൻ വൺ ബാധിച്ചിരുന്നെന്നാണ് നിഗമനം. 12,728 പേർ ഇന്നലെ പനിക്ക് ചികിൽസ തേടി. അതിനിടെ സംസ്ഥാനത്ത് 138 ഡെങ്കിപ്പനി ബാധിത മേഖലകൾ ആരോഗ്യ വകുപ്പ് കണ്ടെത്തി. കോഴിക്കോട് , കൊല്ലം ജില്ലകളിൽ 20 വീതം ഹോട്സ്പോട്ടുകളാണ് കണ്ടെത്തിയത്. ഈ പ്രദേശങ്ങളിൽ പ്രത്യേക ജാഗ്രതയ്ക്കും പ്രതിരോധ പ്രവർത്തനങ്ങൾക്കും നിർദേശം നല്കി.