എല്‍.ഡി.എഫിലെ മുന്നണി ധാരണ പ്രകാരമുള്ള കാലാവധി അവസാനിച്ചതോടെ ചക്കുപള്ളം പഞ്ചായത്ത് പ്രസിഡന്റ് പി.കെ. രാമചന്ദ്രന്‍ സ്ഥാനമൊഴിഞ്ഞു
ജൂൺ 30 ന് 4.45ന് അദ്ദേഹം രാജി സമര്‍പ്പിച്ചു. എല്‍.ഡി.എഫിലെ ധാരണ പ്രകാരം സി.പി.ഐയിലെ വി.ജെ. രാജപ്പന്‍ അടുത്ത പ്രസിഡന്റ് ആകാനാണ് സാധ്യത. രണ്ടര വര്‍ഷക്കാലം പഞ്ചായത്തില്‍ ഒട്ടേറെ വികസന പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ സാധിച്ചെന്ന് പി.കെ. രാമചന്ദ്രന്‍ പറഞ്ഞു. 70 കോടിയിലധികം രൂപയുടെ പ്രവര്‍ത്തനങ്ങളാണ് ഇക്കാലയളവില്‍ പഞ്ചായത്തില്‍ നടപ്പാക്കിയത്. റോഡുകള്‍, പാലങ്ങള്‍, കലുങ്കുകള്‍, കുടിവെള്ളം, ആശുപത്രി തുടങ്ങിയവയുടെ വികസന പ്രവര്‍ത്തനങ്ങള്‍ക്കാണ് കൂടുതല്‍ ഊന്നല്‍ നല്‍കിയത്. ഒപ്പം 18 കോടിയുടെ ഗ്രാമീണ റോഡുകള്‍, പാലങ്ങള്‍, കലുങ്കുകള്‍, ആശുപത്രി കുടിവെള്ള പദ്ധതി എന്നിവയും നടപ്പാക്കി. മാലിന്യ മുക്ത ചക്കുപള്ളം, ജനകീയ ഹോട്ടല്‍, പഞ്ചായത്ത് ടര്‍ഫ് സ്റ്റേഡിയം, പി.എച്ച്.സി. കുടുംബാരോഗ്യ കേന്ദ്രമായി ഉയര്‍ത്തല്‍, ജല്‍ ജീവന്‍മിഷന്‍ പദ്ധതി, അതി ദരിദ്രരുടെ സംരക്ഷണം, ഭവന രഹിതര്‍ക്ക് ഭവന നിര്‍മാണം, പോലീസ് എയിഡ് പോസ്റ്റ്, വൈദ്യുതി സബ് സ്‌റ്റേഷന്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങളും ഇക്കാലയളവില്‍ പൂര്‍ത്തീകരിച്ചതായി പഞ്ചായത്ത് വൈസ് പ്രസിഡന്റ് അമ്മിണി ഗോപാല കൃഷ്ണന്‍ സ്റ്റാന്‍ഡിങ് കമ്മിറ്റി അംഗങ്ങളായ ബിന്ദു അനില്‍ കുമാര്‍, ആഷാ സുകുമാര്‍, പി.ടി. മാത്യു, മെമ്പര്‍മാരായ ജോസ് ആന്‍സല്‍ പുതുമന, സൂസണ്‍ മാത്യു, വത്സമ്മ ജയപ്രകാശ്, അന്നക്കുട്ടി വര്‍ഗീസ്, വി.ജെ. രാജപ്പന്‍, റീനാ വിനോദ്, സ്റ്റാലിന്‍ ജോസ് എന്നിവര്‍ പറഞ്ഞു.