കട്ടപ്പന നഗരസഭയിലെ യുഡിഎഫ് പ്രതിനിധികളായ രണ്ട് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൻമാർ രാജിവച്ചു
മുന്നണി ധാരണപ്രകാരം രണ്ടര വർഷക്കാലാവധി പൂർത്തിയാക്കിയ സാഹചര്യത്തിലാണ് രാജി.
ആരോഗ്യകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപഴ്‌സൻ ഏലിയാമ്മ കുര്യാക്കോസ്, വിദ്യാഭ്യാസ കലാ-കായിക സ്ഥിരം സമിതി അധ്യക്ഷ മായ ബിജു എന്നിവരാണ് രാജിവച്ചത്.
മായാ ബിജുവിനു പകരം ഐബിമോൾ രാജനും ഏലിയാമ്മ കുര്യാക്കോസിനു പകരം ലീലാമ്മ ബേബിയുമാണ് പരിഗണനയിൽ ഉള്ളതെന്നാണ് വിവരം.
രണ്ടര വർഷം പാർട്ടി തങ്ങളെ ഏൽപ്പി ഉത്തരവാദിത്വം 100% ആത്മാർത്ഥതയോട നിറവേറ്റാൻ സാധിച്ചു എന്ന് പദവി രജിവച്ച ശേഷം മായ ബിജുവും ഏലിയാമ്മ കുര്യാക്കോസും പറഞ്ഞു.
ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മനോജ് മുരളിയും അടുത്ത ദിവസം രാജിവയ്ക്കുമെന്നാണ് അറിവ്.
ഇദ്ദേഹത്തിനു പകരം കെ.ജെ.ബെന്നിയെയാണ് പരിഗണിക്കുന്നതെന്നാണ് വിവരം.
മരാമത്ത്കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സിബി പാറപ്പായിയെ 5 വർഷത്തേക്കാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്.
അതേസമയം, കേരള കോൺഗ്രസ് അംഗവും വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപഴ്‌സനുമായ ജാൻസി ബേബിയും നിശ്ചിതകാലാവധി പൂർത്തിയാക്കിയതായാണ് മുന്നണി നേതാക്കൾ നൽകുന്ന സൂചന.
പകരം ജൂലി റോയിയാണ് പരിഗണനയിലുള്ളത്.
എന്നാൽ അഞ്ചുവർഷത്തേക്കാണ് ഈ പദവി നൽകിയിട്ടുള്ളതെന്നും രാജിവയ്ക്കുന്നകാര്യം നേതാക്കൾ പറഞ്ഞിട്ടില്ലെന്നും ജാൻസി ബേബി പറഞ്ഞു.
എന്നാൽ UDF ധാരണ പ്രകാരം സിബി പാറപ്പായി ഒഴികെയുള്ള 4 സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സൺമാരും രണ്ടര വർഷത്തിന് ശേഷം രാജിവയ്ക്കണമെന്ന് തീരുമാനമെന്നാണ് അറിയാൻ കഴിയുന്നത്.
ജാൻസി ബേബി രാജിവയ്ക്കാത്തത് വരുംദിവസങ്ങളിൽ ജോസഫ് ഗ്രൂപ്പിൽ പല ഭിന്നതക്കും കാരണമാകും.