ചക്കുപള്ളം ഗ്രാമപഞ്ചായത്ത് ആറാം വാർഡിൽ വിഷരഹിത പച്ചക്കറി തോട്ടം പദ്ധതിക്ക് തുടക്കം കുറിച്ചു
ചക്കുപള്ളം ഗ്രാമ പഞ്ചായത്തിൽ ആറാം വാർഡിൽ സ്നേഹ തീർത്ഥം വനിതാ ഗ്രൂപ്പും, ചക്കുപള്ളം കൃഷിഭവനും, പഞ്ചായത്ത് തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി വിഷരഹിത പച്ചക്കറി തോട്ടം പദ്ധതിയ്ക്ക് തുടക്കം കുറിച്ചു വാർഡ് മെമ്പർ ആന്റണി കുഴിക്കാട്ട് പാദ്ധതിയുടെ ഉത്ഘാടനം നിർവഹിച്ചു. തരിശായി കിടന്ന ഒരേക്കർ സ്ഥലം പച്ചക്കറിയും, കപ്പ വാഴ, ചേമ്പ് ചേന തുടങ്ങി വിവിധ തരം കൃഷികൾ ചെയ്ത് ഓണത്തിന് വിളവെടുപ്പു തുടങ്ങുക എന്ന ലക്ഷ്യത്തോടെയാണ് കൃഷി ആരംഭിച്ചിരിക്കുന്നത് , കൃഷി ഭവൻമേൽ നോട്ടം വഹിക്കും, വിത്തുകളും തൈകളും കൃഷി ഭവൻ നൽകും . ഉത്ഘാടന പരിപാടിയിൽ ജെ സി ഐ അണക്കര സ്‌പൈസ് വാലി വനിതാ ഗ്രൂപ്പിന്റെ പ്രസിഡന്റ് മോളിക്കുട്ടി ജോസഫ് അദ്ധ്വ ക്ഷത വഹിച്ചു കൃഷി ആഫിസർ പ്രിൻസി ജോൺ , കൃഷി അസിസ്റ്റന്റ് മനോജ്, Jci പ്രസിഡന്റ് ജോസഫ് മാത്യു ബൈജു വർഗീസ് ജേക്കബ് വർഗീസ് , അമ്പിളി ഷാജി, റീന ജോസ് തുടങ്ങിയവർ ആശംസ നേർന്നു