പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
ചക്കുപള്ളം ഗ്രാമപഞ്ചായത്ത് ആറാം വാർഡ്, പത്തൊമ്പതാം നമ്പർ അംഗനവാടിയുടെ ഉത്ഘാടനം നടന്നു
ചക്കുപള്ളം ഗ്രാമ പഞ്ചായത്ത് ആറാം വാർഡ് 19-ാം നമ്പർ അംഗനവാടിയ്ക്ക് പീരുമേട് MLA വാഴൂർ സോമന്റെ ആസ്തിവികസന ഫണ്ടിൽ ഉൾപ്പെടുത്തി 18 ലക്ഷം രൂപ മുടക്കി നിർമ്മിച്ച മനോഹരമായ പുതിയ കെട്ടിടത്തിന്റെ ഉത്ഘാടനം MLA വാഴൂർ സോമൻ നിർവഹിച്ചു പഞ്ചായത്ത് പ്രസിഡന്റ് പി കെ രാമചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു ജില്ലാ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ രാരിച്ചൻ നീർണാ കുന്നേൽ മുഖ്യപ്രഭാഷണം നടത്തി പഞ്ചായത്ത് അംഗങ്ങളായ അമ്മിണി ഗോപാലകൃഷ്ണൻ ,ജിജോ പട്ടരു കാല, കുസുമം സതീഷ് ഷൈനി റോയി, ആന്റണി കുഴിക്കാട്ട് ജോസ് പുതുമന ,രാജപ്പൻ വി.ജെ, രേഖ ആർ, ലിൻസിപോൾ എന്നിവർ ആശംസ നേർന്ന് സംസാരിച്ചു.