സർവീസിൽ നിന്ന് വിരമിക്കുന്ന കട്ടപ്പന ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ടോമി ഫിലിപ്പിന് യാത്രയപ്പ് നൽകി
32 വർഷത്തെ സേവനത്തിനു ശേഷമാണ് കട്ടപ്പന AEO ആയിരിക്കുന്ന ടോമി ഫിലിപ്പ് സർവീസിൽ നിന്ന് വിരമിക്കുന്നത്.
എൽ പി , യൂപി , ഹൈസ്ക്കൂൾ, ഹയർസെക്കൻഡറി സ്കൂളുകളിൽ അധ്യാപന ജീവിതത്തിന് ശേഷമാണ് ടോമി ഫിലിപ്പ് 2020ൽ കട്ടപ്പന AEO ആയി ചുമതലയേറ്റത്.
കഴിഞ്ഞ മൂന്നു വർഷക്കാലം കൊണ്ട് കട്ടപ്പന ഉപജില്ല വിദ്യാഭ്യാസ ഓഫീസിന് കീഴിൽ മികവാർന്ന പ്രവർത്തങ്ങളാണ് ടോമി ഫിലിപ്പ് കാഴ്ചവച്ചത്.
എക്സൈസ് ഡിപ്പാർട്ട്മെന്റിന്റെ സഹകരണത്തോടെ 1200 ഓളം അധ്യാപകർക്ക് ലഹരിവിരുദ്ധ പരിശീലനം സംഘടിപ്പിച്ചത് ശ്രദ്ധേയമായിരുന്നു.
യാത്രയയപ്പ് സമ്മേളനം കട്ടപ്പന നഗരസഭ വൈസ് ചെയർമാൻ ജോയ് ആനിത്തോട്ടം ഉദ്ഘാടനം ചെയ്തു.
കട്ടപ്പന എക്സൈസ് ഓഫീസിന്റ് നേത്യത്വത്തിൽ ടോമി ഫിലിപ്പ് ഉപഹാരം കൈമാറി.
നെടുങ്കണ്ടം AEO സുരേഷ് കുമാർ കെ , കട്ടപ്പന ബി പി ഒ ഷാജിമോൻ കെ ആർ , മുൻ HMഫോറം സെക്രട്ടറി PM തോമസ്, കട്ടപ്പന എക്സൈസ് റേഞ്ച് ഓഫീസർ പി കെ സുരേഷ് , AEO ഓഫീസ് സീനിയർ സൂപ്രണ്ട് PJ സേവ്യർ , സബ്ജില്ലാ എച്ച് എം ഫോർ സെക്രട്ടറി ജോസഫ് മാത്യു തുടങ്ങിയവർ സംസാരിച്ചു.
യോഗത്തിൽ മികച്ച പ്രവർത്തനങ്ങൾ കാഴ്ചവെച്ച എൽപി , യുപി സ്കൂളുകൾക്കുള്ള പുരസ്കാരവും കൈമാറി
കട്ടപ്പന ഉപജില്ല വിദ്യാഭ്യാസ ഓഫീസിന് കീഴിൽ പ്രവർത്തിക്കുന്ന സ്കൂളുകളിൽ നിന്ന് വിരമിച്ച പ്രധാന അധ്യാപകർക്കും ഉപഹാരം നൽകി ആദരിച്ചു
തുടർന്ന് അധ്യാപകരുടെയും കുടുംബാഗങ്ങളുടെയും വിവിധ കലാപരിപാടികളും നടന്നു.