പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
കട്ടപ്പന ടൗണിൽ അപകട ഭീഷണിയുയർത്തി തണൽമരങ്ങൾ


മഴക്കാലം എത്തിയതോട് കൂടി നിരവധി മരങ്ങളാണ് കട്ടപ്പന ടൗണിൽ റോഡിന്റ് ഇരു വശങ്ങളിലും നിൽക്കുന്നത്.
മഴയത്ത് ഇലഭാരം കൂടിയതോടെ ഏതുസമയവും ഒടിഞ്ഞുവീഴാവുന്ന അവസ്ഥയിലാണ് മരങ്ങൾ നിൽക്കുന്നത്.
കട്ടപ്പന ടി ബി ജംഗ്ഷനിൽ നിൽക്കുന്ന മരം ഏതു സമയവും ഒടിഞ്ഞു വീഴാവുന്ന അവസ്ഥയിലാണ്.
ഇവയുടെ ശിഖരങ്ങൾ തുടിഞ്ഞത് മൂലം വൈദ്യുതി ലൈനുകളിൽ മുട്ടിയാണ് ഇലകൾ നിൽക്കുന്നത്.
നഗരസഭ ട്രീ കമ്മിറ്റി കൂടി അപകടസാധ്യതയുള്ള മരങ്ങൾ വെട്ടി മാറ്റാൻ തീരുമാനിച്ചിരുന്നു.
എന്നാൽ പല മരങ്ങളും ഒഴിവാക്കിയതായി ആരോപണമുണ്ട്.
സ്കൂൾ വിദ്യാർത്ഥികളും നിരവധി വാഹനങ്ങളും കടന്നു പോകുന്ന റോഡിലാണ് അപകട ഭീഷണി ഉയർത്തി മരം നിൽക്കുന്നത്.
ഇതുമൂലം വൻ അപകടമാണ് വരുന്ന ദിവസങ്ങളിൽ ഉണ്ടാകാൻ പോകുന്നത്.