പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
ജർമ്മനിയിൽ നടക്കുന്ന സ്പെഷ്യൽ ഒളിമ്പിക്സിൽ മെഡലുകൾ നേടി ഇടുക്കിയുടെ താരങ്ങൾ


ജർമ്മനിയിൽ നടക്കുന്ന സ്പെഷ്യൽ ഒളിമ്പിക്സിൽ രാജ്യത്തെ പ്രതിനിധീകരിച്ച് പങ്കെടുത്ത ചാവറഗിരി സിഎംഐ പബ്ലിക് സ്കൂളിലെ മാസ്റ്റർ ഗോകുൽ ഗോപിക്ക് ബാസ്ക്കറ്റ് ബോളിൽ ഗോൾഡ് മെഡലും, ഹാൻഡ് ബോൾ മത്സരത്തിൽ പങ്കെടുത്ത ശ്രീക്കുട്ടി നാരായണന് വെള്ളിമെഡലും( പൈനാവ് അമൽജ്യോതി സ്പെഷ്യൽ സ്കൂളിലെ വൊക്കേഷനൽ വിദ്യാർഥിനിയാണ്) കൂടാതെ ബീച്ച് വോളിബോൾ മത്സരത്തിൽ പന്നിമറ്റം അനുഗ്രഹ നികേതൻ സ്പെഷ്യൽ സ്കൂളിലെ ദിവ്യ തങ്കപ്പനും ടീ അംഗം സബർണ ജോയിക്കും വെങ്കലമെഡലും, കാർമൽ ജ്യോതി സ്പെഷ്യൽ സ്കൂൾ അടിമാലിയിലെ കുമാരി അനുമോൾ ടോമിക്ക് ടെന്നീസിൽ നാലാം സ്ഥാനവും കരസ്ഥമാക്കി.