സ്പെഷ്യൽ ഒളിംപിക്സിൽ ബീച്ച് വോളിബോളിൽ വെങ്കല മെഡൽ നേടിയ ഇന്ത്യൻ ടീം ക്യാപ്റ്റൻ ദിവ്യാ തങ്കപ്പനും ടീമംഗം സപർണ്ണ ജോയിക്കും നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ സ്വീകരണം നൽകി


തൊടുപുഴ : ജർമ്മനിയിലെ ബെർലിനിൽ നടന്ന സ്പെഷ്യൽ ഒളിംപിക്സിൽ ബീച്ച് വോളിബോളിൽ വെങ്കല മെഡൽ നേടിയ ഇന്ത്യൻ ടീം ക്യാപ്റ്റൻ ദിവ്യാ തങ്കപ്പനും ടീമംഗം സപർണ്ണ ജോയിക്കും നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ സ്വീകരണം നൽകി.
പന്നിമറ്റം അനുഗ്രഹ നികേതൻ സ്പെഷ്യൽ സ്കൂൾ വിദ്യാർത്ഥികളാണ് ദിവ്യാ തങ്കപ്പനും സപർണ്ണ ജോയിയും
ഉപാസന ഡയറക്ടറും സ്പെഷ്യൽ സ്കൂൾ ഏരിയാ ഡയറക്ടർ റവ ഫാ.റോയി കണ്ണൻചിറ സി എം ഐ ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് കെ.എം ജോർജ്ജ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ വെട്ടിമുകൾ സേവാഗ്രാം സ്കൂൾ പ്രിൻസിപ്പാൾ റവ ഫാ. ക്ലീറ്റസ് ടോം സിഎംഐ, സംസ്ഥാന കോർഡിനേറ്റർ മണ്ണക്കനാട് ഹോളിക്രോസ് പ്രിൻസിപ്പാൾ സിസ്റ്റർ റാണി ജോ, പന്നിമറ്റം അനുഗ്രഹ നികേതൻ പ്രിൻസിപ്പാൾ സിസ്റ്റർ ജൂബിയാൻസ്, വൈസ് പ്രിൻസിപ്പാൾ സിസ്റ്റർ ആൻസ് , കായികാദ്ധ്യാപകൻ റ്റിറ്റു സെബാസ്റ്റ്യൻ, പെയ്ഡ് ഇടുക്കി ജില്ലാ പ്രസിഡന്റ് സജി സെബാസ്റ്റ്യൻ, ജോജി മാത്യൂ തുടങ്ങിയവർ പങ്കെടുത്തു.