ഐഎഎസ് തലപ്പത്ത് അഴിച്ചുപണി; ബിശ്വനാഥ് സിന്‍ഹ ആഭ്യന്തര വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി
പുതിയ ചീഫ് സെക്രട്ടറിയെ തെരഞ്ഞെടുത്തതിന് പിന്നാലെ ഐഎഎസ് തലപ്പത്ത് വന്‍ അഴിച്ചുപണി നടത്തി സര്‍ക്കാര്‍. വി.വേണു ചീഫ് സെക്രട്ടറിയാകുന്ന സാഹചര്യത്തില്‍ ബിശ്വനാഥ് സിന്‍ഹ പുതിയ ആഭ്യന്തര, വിജിലന്‍സ് അഡീഷണല്‍ ചീഫ് സെക്രട്ടറിയാകും. എ.പി.എം.മുഹമ്മദ് ഹനീഷ് ആരോഗ്യ വകുപ്പിന്റെ പൂര്‍ണ ചുമതലയുള്ള പ്രിന്‍സിപ്പല്‍ സെക്രട്ടറിയുമാകും. മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ്, ആരോഗ്യ സര്‍വകലാശാലയുടെ ചുമതലയാണ് മുഹമ്മദ് ഹനീഷിന് നല്‍കിയിരിക്കുന്നത്.രവീന്ദ്ര കുമാര്‍ അഗര്‍വാളാണ് പുതിയ ധനകാര്യ സെക്രട്ടറി. കേന്ദ്ര ഡപ്യൂട്ടേഷനിലുള്ള ഇദ്ദേഹം ചാര്‍ജ് എടുക്കും വരെ ചീഫ് ഇലക്ട്രല്‍ ഓഫിസര്‍ സഞ്ജയ് എം കൗളിന് ധനകാര്യ വകുപ്പ് സെക്രട്ടറിയുടെ ചുമതല വഹിക്കും. ഡോ.എ.കൗശിഗനാണ് പുതിയ ലാന്‍ഡ് റവന്യു കമ്മീഷണര്‍. കെ.എസ്.ശ്രീനിവാസിന് തുറമുഖ വകുപ്പിന്റെ അധിക ചുമതല നല്കി.തദ്ദേശ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയായഡോ. ഷര്‍മിള മേരി ജോസഫിനാണ് വനിതാ ശിശു വികസന വകുപ്പിന്റെ അധിക ചുമതല. രത്തന്‍ യു ഖേല്‍ക്കറിന് പരിസ്ഥിതി വകുപ്പിന്റെയും
കെ ബിജുവിന് ടൂറിസം വകുപ്പിന്റെ അധികം ചുമതലയും നല്കി.