മുട്ടം പഞ്ചായത്ത് ഓഫീസിലേക്ക് പ്രതിഷേധ മാർച്ചും ധർണ്ണയും നടത്തി
മുട്ടം: മുട്ടം ഗ്രാമപഞ്ചായത്ത് ഭരണസമിതിക്കെതിരെ എല്‍.ഡി.എഫ് നേതൃത്വത്തില്‍ പഞ്ചായത്ത് ഓഫീസിന്റെ മുന്നിലേക്ക് പ്രതിഷേധ മാര്‍ച്ചും ധര്‍ണ്ണയും നടത്തി. യു.ഡി.എഫ് ഭരണ സമിതി രാജി വയ്ക്കുക, കോടതി ജംഗ്ഷനിലുള്ള വെയ്‌റ്റിംഗ് ഷെഡില്‍ പെട്ടിക്കട നടത്താനുള്ള നീക്കം ഉപേക്ഷിക്കുക, തൊഴിലുറപ്പ് പദ്ധതിയുടെ ലക്ഷക്കണക്കിന് രൂപ നഷ്ടപ്പെടുത്തല്‍, സ്ട്രീറ്റ് ലൈറ്റുകള്‍ പ്രവര്‍ത്തിപ്പിക്കുക, ലക്ഷങ്ങള്‍ മുടക്കി പണിപൂര്‍ത്തിയാക്കിയ മത്സ്യ മാര്‍ക്കറ്റ് തുറന്ന് കൊടുക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു പ്രതിഷേധ സമരവും ധര്‍ണ്ണയും സംഘടിപ്പിച്ചത്. സി.പിഎം തൊടുപുഴ വെസ്റ്റ് ഏരിയ സെക്രട്ടറി ടി.ആര്‍. സോമൻ പ്രതിഷേധ മാര്‍ച്ചും ധര്‍ണ്ണയും ഉദ്ഘാടനം ചെയ്തു. സി.പി.ഐ ജില്ലാ കൗണ്‍സില്‍ അംഗം മുഹമ്മദ് അഫ്‌സല്‍, കേരള കോണ്‍ഗ്രസ് (എം) സംസ്ഥാന കമ്മിറ്റിയംഗം ജയ കൃഷ്ണൻ പുതിയേടത്ത്, എല്‍.ഡി.എഫ് നേതാക്കളായ ടി.കെ.
മോഹനൻ, ടി.എം. റഷീദ്, കെ.എ. സന്തോഷ്, വിത്സൻ പി.സി. പുഞ്ചേപ്പറമ്ബില്‍, റെജി ഗോപി, ആല്‍ബിൻ വടശ്ശേരി, പ്രകാശ് വരമ്ബിനകത്ത് എന്നിവര്‍ പ്രസംഗിച്ചു.