നാട്ടുവാര്‍ത്തകള്‍
ഡോക്ടര്‍ അപമര്യാദയായി പെരുമാറിയതായി പരാതി
വണ്ടിപ്പെരിയാര്‍: രാത്രിയിലെത്തിയ രോഗിയോട് വണ്ടിപ്പെരിയാര്‍ പ്രാഥമിക ആശുപത്രിയിലെ മെഡിക്കല്‍ ഓഫീസര്‍ അപമര്യാദയായി പെരുമാറിയതായി പരാതി. വള്ളക്കടവ് സ്വദേശി അന്‍ഷാദാണ് പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. ബുധനാഴ്ച്ച പുലര്‍ച്ചെ 2.30നാണ് സംഭവം. അന്‍ഷാദ് തന്റെ സഹോദരനുമായി ചുരക്കുളം പ്രാഥമിക ആശുപത്രിയില്‍ എത്തിയതായിരുന്നു. എന്നാല്‍ മെഡിക്കല്‍ ഓഫീസര്‍ അപമര്യാദയായി പെരുമാറിയെന്നാണ് ഇയാള്‍ ആരോപിക്കുന്നത്. പരിശോധിച്ച ശേഷം ഡോക്ടര്‍ക്ക് നല്‍കിയ തുക പോരെന്ന് പറഞ്ഞ് വലിച്ചെറിഞ്ഞെന്നാണ് ആക്ഷേപം. സംഭവത്തില്‍ ഡി.എം.ഒയ്ക്കും ഉന്നത അധികൃതര്‍ക്കും പരാതി നല്‍കിയതായും അന്‍ഷാദ് പറഞ്ഞു. എന്നാല്‍ തന്നെ അപമാനിക്കാന്‍ ശ്രമിക്കുന്നതിന്റെ ഭാഗമാണ് ആരോപണമെന്ന് ഡോക്ടര്‍ ഡോണ്‍ബോസ്‌കോ പ്രതികരിച്ചു.