മൈ ഐഡൻറിറ്റി; മൈ ആധാർ: മെഗാ ക്യാമ്പയ്ന് തുടക്കമായി
18 വയസ്സ് വരെയുള്ള കുട്ടികൾക്ക് പുതിയ ആധാർ എടുക്കുന്നതിനും ബയോമെട്രിക് പുതുക്കലും തിരുത്തലും നടത്തുന്നതിനും സ്കൂൾ തലത്തിൽ നടത്തുന്ന ക്യാമ്പയ്ന്റെ ജില്ലാതല ഉദ്ഘാടനം പൈനാവ് ഏകലവ്യ മോഡൽ റെസിഡൻഷ്യൽ സ്കൂളിൽ ജില്ലാ കളക്ടർ ഷീബാ ജോർജ് നിർവഹിച്ചു.
ട്രൈബൽ ഡെവലപ്പ്മെന്റ് ഓഫീസർ എസ് എ.നജീം അധ്യക്ഷത വഹിച്ചു. ഐടി മിഷൻ ജില്ലാ പ്രോജക്ട് മാനേജർ ഷംനാദ് സി. എം പദ്ധതി വിശദീകരണം നടത്തി. ഇ. ഡി.വർഗീസ്, സെനൽ സെർഗ്ഗി, ഹരിദാസ്.വി.ടി എന്നിവർ പങ്കെടുത്തു. ചടങ്ങിൽ സ്കൂളിലെ കുട്ടികളുടെ ആധാർ പുതുക്കലും നടന്നു. ഇതോടൊപ്പം
ഇടുക്കി ജില്ലയിലുള്ള മുഴുവൻ അങ്കണവാടി കുട്ടികൾക്കും ആധാർ ലഭ്യമാക്കുന്നതിന് വേണ്ടിയുള്ള മെഗാ ക്യാമ്പയ്നും തുടക്കമായി. വാഴത്തോപ്പ് അങ്കണവാടിയിൽ നടന്ന പരിപാടിയിൽ ജില്ലാ വനിതാ ശിശു വികസന ഓഫീസർ ഗീതാകുമാരി, സി ഡി എസ്, അങ്കണവാടി പ്രവർത്തകർ മുതലായവർ സന്നിഹിതരായി. മൈ ഐഡൻറിറ്റി മൈ ആധാർ മെഗാ കാമ്പയ്ൻ പോസ്റ്ററും ചടങ്ങിൽ പ്രകാശനം ചെയ്തു.
ചിത്രം:
പൈനാവ് ഏകലവ്യ മോഡൽ റെസിഡൻഷ്യൽ സ്കൂളിൽ മൈ ഐഡൻറിറ്റി മൈ ആധാർ കാമ്പയ്ൻ ജില്ലാ കളക്ടർ ഷീബാ ജോർജ് ഉദ്ഘാടനം ചെയ്യുന്നു