Letterhead top
6000-x-2222-01
Highrange-Advt
300418133_618432136416214_1650105477577751677_n
415752291_815063517057323_1950674876580160989_n
PAVITHRA
business_logo copy
WhatsApp Image 2024-03-12 at 12.35.45_3608ed06
IMG-20240523-WA0133
High
Sera
Chick
High
Oxy
Gopher
Ayyr
Hifesh
Chick
Oxy
Santa
previous arrow
next arrow
പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ

ഒമ്പതാം ക്ലാസുകാരിയെ ഗർഭിണിയാക്കിയ പോലീസുകാരൻ അറസ്റ്റിൽ



വയറുവേദനയെത്തുടര്‍ന്ന് ആശുപത്രിയിലെത്തിച്ച ഒന്‍പതാം ക്ലാസുകാരി ഗര്‍ഭിണിയാണെന്നു കണ്ടെത്തിയ സംഭവത്തില്‍ പ്രതിയായ പോലീസുകാരന്റെ അറസ്റ്റ് രേഖപ്പെടുത്തി. ഇടുക്കി മറയൂര്‍ പോലീസ് സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ തിരുവനന്തപുരം മാരായമുട്ടം വലിയപറമ്ബ് മേലെ കിഴങ്ങുവിള ദിലീപ്ഭവനില്‍ ദിലീപാണ്(43) അറസ്റ്റിലായത്.

വിവാഹിതനായ ഇയാള്‍, ഭാര്യയുമായി പിണങ്ങി താമസിച്ചുവരികയാണ്. ഇടയ്ക്കിടെ പെണ്‍കുട്ടിയുടെ വീട്ടിലെത്തിയ ഇയാള്‍ പീഡിപ്പിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ദിവസങ്ങള്‍ക്കു മുന്‍പ് പെണ്‍കുട്ടിക്കു വയറുവേദന അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചു പരിശോധിച്ചപ്പോഴാണ് ഗര്‍ഭിണിയാണെന്നുള്ള വിവരമറിഞ്ഞത്.

പിന്നീട് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരുടെ ഇടപെടലില്‍ ആര്യങ്കോട് പോലീസ് ഇയാള്‍ക്കെതിരേ പോക്‌സോ കുറ്റം ചുമത്തിയിരുന്നു. മൂന്നാര്‍ മാട്ടുപ്പെട്ടിയില്‍ ട്രാഫിക്കില്‍ സ്പെഷ്യല്‍ ഡ്യൂട്ടിചെയ്തുവന്ന ദിലീപിനെ ഇടുക്കി എസ്.പിയുടെ നിര്‍ദേശപ്രകാരം ആര്യങ്കോട് പോലീസ് എത്തി വെള്ളിയാഴ്ച കസ്റ്റഡിയിലെടുത്തു. ഇയാളെ കോടതിയില്‍ ഹാജരാക്കി.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!