നാട്ടുവാര്‍ത്തകള്‍
പാലസ്തീന്‍ ആക്രമണത്തില്‍ മരിച്ച സൗമ്യയുടെ കുടുംബത്തിന് ധനസഹായം നല്‍കണം; ബി.ജെ.പി
കട്ടപ്പന: ഇസ്രായേലില്‍ പാലസ്തീന്‍ ഷെല്ലാക്രമണത്തില്‍ ജീവന്‍ പൊലിഞ്ഞ ഇടുക്കി കീരിത്തോട് സ്വദേശിനിയുടെ കുടുംബത്തിന് സംസ്ഥാന സര്‍ക്കാര്‍ ധനസഹായം നല്‍കണമെന്ന് ബി.ജെ.പി. ഇസ്രായേലില്‍ കെയര്‍ ടേക്കറായി ജോലി ചെയ്തിരുന്ന ഇടുക്കി കീരിത്തോട് കാഞ്ഞിരന്താനം സന്തോഷിന്റെ ഭാര്യ സൗമ്യ (31)യാണ് പാലസ്തീന്‍ ഷെല്ലാക്രമണത്തില്‍ മരിച്ചത്. കഞ്ഞിക്കുഴി ഗ്രാമ പഞ്ചായത്ത് മുന്‍ അംഗങ്ങളായ കീരിത്തോട് പുത്തന്‍പുരക്കല്‍ സതീശന്റെയും സാവിത്രിയുടെയും മകളാണ് സൗമ്യ. നാലാം ക്ലാസ് വിദ്യാര്‍ഥി അഡോണ്‍ ആണ് സൗമ്യയുടെ മകന്‍. സൗമ്യയുടെ കുടുംബത്തിന് സംസ്ഥാന സര്‍ക്കാര്‍ 25 ലക്ഷം രൂപയില്‍ കുറയാത്ത ധനസഹായം നല്‍കാന്‍ തയാറാകണമെന്നും ഇക്കാര്യം കാണിച്ച് മുഖ്യമന്ത്രിക്കും ഗവര്‍ണര്‍ക്കും ബി.ജെ.പി നിവേദനം നല്‍കമെന്നും ഇടുക്കി നിയോജകമണ്ഡലം പ്രസിഡന്റ് രതീഷ് വരകുമല പറഞ്ഞു.