Idukki വാര്‍ത്തകള്‍
ഇരട്ടയാറിൽ ജനവാസ മേഖലയിൽ കാട്ടുപോത്തിനെ കണ്ടതായി നാട്ടുകാർ.റോസ് വാലി ഭാഗത്ത് കണ്ട പോത്ത് അയ്യപ്പമലപടി ഭാഗത്തേക്ക് ഓടിപ്പോയി
കട്ടപ്പന :ഇരട്ടയാർ പഴയ പഞ്ചായത്ത് ജംഗ്ഷന് സമീപത്ത് അതിരാവിലെ പ്രഭാത സവാരിക്കിറങ്ങിയ സ്ത്രീയാണ് റോഡിൽ കാട്ടുപോത്ത് നിൽക്കുന്നത് ആദ്യം കണ്ടത്.ഭയന്ന് പോയ ഇവർ അടുത്തുള്ള വീട്ടിൽ വിവരമറിയിക്കുകയായിരുന്നു.
ഈ സമയം വീട്ടുമുറ്റത്തുണ്ടായിരുന്ന പുളിക്കൽ ഷാജിയും കാട്ടുപോത്തിനെ നേരിൽ കണ്ടു.കാട്ടുപോത്ത് അയ്യമലപ്പടി ഭാഗത്തേയ്ക്ക് ഓടിമറഞ്ഞു.വിവരമറിഞ്ഞ് കട്ടപ്പനയിൽ നിന്നും വനം വകുപ്പ് ഉദ്യോഗസ്ഥരെത്തി പരിശോധന നടത്തി. കാട്ടുപോത്തിൻ്റേതെന്ന് കരുതുന്ന കാൽപ്പാടുകളും കണ്ടെത്തിയിട്ടുണ്ട്. മേഖലയിൽ കൂടുതൽ തെരച്ചിൽ നടത്തുമെന്ന് വനം വകുപ്പ് വ്യക്തമാക്കി.
ഇരട്ടയാർ ടൗണിനോടു ചേർന്നുള്ള ജനവാസ മേഖലയിൽ കാട്ടുപോത്തിൻ്റെ സാന്നിധ്യം ഉണ്ടായത് ജനങ്ങളിൽ പരിഭ്രാന്തിക്കിടയാക്കിയിട്ടുണ്ട്.മുൻപും കട്ടപ്പനയിലും ഇരട്ടയാർ, പാമ്പാടും
പാറ തുടങ്ങിയ സ്ഥലങ്ങളിൽ കാട്ടുപോത്തിനെ കണ്ടിരുന്നു.