റോഡ് വികസനത്തില്‍ അഭിമാന നേട്ടം: മന്ത്രി പി.എ മുഹമ്മദ് റിയാസ്
കേരളത്തിലെ റോഡുകളുടെ നിലവാരം വര്‍ധിപ്പിക്കുമെന്നത് ഈ സര്‍ക്കാരിന്റെ ഏറ്റവും പ്രധാനപ്പെട്ട വാഗ്ദാനങ്ങളിലൊന്നാണെന്നും റോഡ് വികസനത്തില്‍ അഭിമാനകരമായ നേട്ടമാണ് കേരളത്തിലുണ്ടായിട്ടുള്ളതെന്നും പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്. നോര്‍ത്ത് ശല്യാംപാറ-സൗത്ത് ശല്യാംപാറ റോഡിന്റെ നിര്‍മ്മാണ ഉദ്ഘാടനം ഓണ്‍ലൈനായി നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. മികച്ച നിലവാരത്തിലുള്ള റോഡുകളാണ് ജില്ലയില്‍ പൂര്‍ത്തിയായി വരുന്നത്. റോഡുകളില്‍ വലിയ മാറ്റമുണ്ടാക്കാന്‍ കൂട്ടായ പരിശ്രമമാണ് സര്‍ക്കാര്‍ നടത്തുന്നത്. സോഷ്യല്‍ മീഡിയുള്ള കാലമായതിനാല്‍ റോഡുകളുടെ വികസനം തെളിമയോടെ നാടിന് കാണിച്ച് നല്‍കാന്‍ സാധിക്കുന്നതായും മന്ത്രി പറഞ്ഞു. ബിഎം ബിസി നിലവാരത്തിലാണ് ഈ റോഡുകളെല്ലാം പൂര്‍ത്തിയാക്കുന്നത്. മാര്‍ച്ച് അവസാനം പദ്ധതിക്ക് അനുമതി നല്‍കിയശേഷം ഇത്രയും വേഗത്തില്‍ നിര്‍മ്മാണം തുടങ്ങാന്‍ കഴിയുന്നതും പ്രധാന നേട്ടമാണെന്നും റെക്കോര്‍ഡ് വേഗതയിലാണ് പ്രവൃത്തികള്‍ നടക്കുന്നതെന്നും മന്ത്രി പറഞ്ഞു.
വെസ്റ്റ് വെള്ളത്തൂവല്‍ സാസ്‌കാരിക വേദി അങ്കണത്തില്‍ നടന്ന ചടങ്ങില്‍ അഡ്വ.എ രാജ എംഎല്‍എ അധ്യക്ഷത വഹിച്ചു. മുന്‍ എംഎല്‍എ കെ.കെ ജയചന്ദ്രന്‍ മുഖ്യാതിഥിയായി. ദീര്‍ഘകാലമായുള്ള പ്രദേശവാസികളുടെ ആവശ്യത്തിനാണ് ഇപ്പോള്‍ പരിഹാരമായിരിക്കുന്നത്. നിര്‍മ്മാണം പൂര്‍ത്തിയാകുന്നതോടെ വെള്ളത്തൂവല്‍ പഞ്ചായത്തിലെ പ്രധാന റോഡുകളിലൊന്നായി ഇത് മാറും. ചെങ്കുളം, കല്ലാര്‍കുട്ടി, വെള്ളത്തൂവല്‍ പ്രദേശങ്ങളെ പരസ്പരം ബന്ധിപ്പിക്കുന്നതാണ് ഈ റോഡ്. പദ്ധതിയില്‍ സംരക്ഷണഭിത്തി, ഓട, കലുങ്കുകള്‍ എന്നിവയുടെ നിര്‍മ്മാണം, ട്രാഫിക് സേഫ്റ്റി പ്രവൃത്തികള്‍ തുടങ്ങിയവയും പൂര്‍ത്തിയാക്കും.
വെള്ളത്തൂവല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മഞ്ജു ബിജു, വൈസ് പ്രസിഡന്റ് കെ.ആര്‍ ജയന്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം ജോര്‍ജ് തോമസ്, പഞ്ചായത്ത് അംഗങ്ങളായ മിസറി പരീക്കുട്ടി, കെബി ജോണ്‍സണ്‍, പൊതുമരാമത്ത് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ സികെ പ്രസാദ്, ജനപ്രതിനിധികള്‍, വിവിധ രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍, ഉദ്യോഗസ്ഥ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.