കട്ടപ്പന നഗരസഭ ഡൊമസിലറിട്രീറ്റ്‌മെന്റ് സെന്റര്‍;100 കിടക്കകള്‍ ഉള്‍പ്പടെയുളള സംവിധാനങ്ങള്‍ പൂര്‍ത്തിയായി
കട്ടപ്പന: നഗരസഭയുടെ നേതൃത്വത്തില്‍ ഗവ.കോളജില്‍ ആരംഭിക്കുന്ന ഡൊമസിലറിട്രീറ്റ്‌മെന്റ്‌സെന്റര്‍ പ്രവര്‍ത്തനം ആരംഭിക്കുന്നതിനാവശ്യമായ സൗകര്യങ്ങള്‍ പൂര്‍ത്തിയായി. കട്ടപ്പന ഗവ.കോളജിലെ കെട്ടിടമാണ് നഗരസഭയ്ക്ക് കൈമാറിയത്. സ്ത്രീ കള്‍ക്കും പുരുഷന്‍മാര്‍ക്കുമായി 100 കിടക്കകള്‍ ഉള്‍പ്പടെയുളള സംവിധാനമാണ് നഗരസഭ ഒരുക്കിയിരിക്കുന്നത്. സെന്ററിലേക്ക് ആവശ്യമായുളള അടിസ്ഥാന സാധനങ്ങള്‍ സന്നദ്ധസംഘടനകള്‍ നഗരസഭയ്ക്ക് നല്‍കിക്കെണ്ടിരിക്കുകയാണ്. വയറിങ്, വെയിസ്റ്റ് മാനേജ്‌മെന്റ് ഉള്‍പ്പെടെയുളള അടിസ്ഥാന സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. സെന്ററിലേയ്ക്ക് 12 സ്റ്റാഫ് നേഴ്‌സിനെയും അഞ്ച് ക്ലീനിങ് ജീവനക്കാരെയും പ്രത്യേകം പരിശിലനം നല്‍കിയാണ് നിയോഗിക്കുന്നത്. മെഡിക്കല്‍ സംബന്ധമായുള്ള സജ്ജീകരണങ്ങള്‍ ഇന്ന് പൂര്‍ത്തിയാകും. അടിയന്തിരഘട്ടങ്ങളില്‍ ഓക്‌സിജന്‍ ഉള്‍പ്പെടെയുളള സംവിധാനങ്ങള്‍ ഒരുക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. പൂര്‍ണമായും കട്ടപ്പന സഗരസഭയുടെ പരിധിയിലുളള ജനങ്ങള്‍ക്ക് സേവനം ലഭ്യമാക്കുന്നതിനാണ് സെന്റര്‍ പ്രവര്‍ത്തിക്കുന്നത്. രോഗിയുടെ ആരോഗ്യം മോശമാകുന്ന സാഹചര്യത്തില്‍ കട്ടപ്പന സി.എഫ്.എല്‍.റ്റി.സിയില്‍ എത്തിച്ച് ആവശ്യമായ ചികിത്സ നടത്തുന്നതിനും ക്രമീകരണമായിട്ടുണ്ട്. രോഗികളെ കൊണ്ടുവരുന്ന ആവശ്യത്തിലേയ്ക്കായി നഗരസഭ ആംബുലന്‍സ് ഉള്‍പ്പെടെ അഞ്ച് വാഹനങ്ങള്‍ സജ്ജമാക്കിയിട്ടുണ്ട്. കൂടാതെ സന്നദ്ധ സംഘടനകളുടെ വാഹനങ്ങളും ലഭ്യമാക്കും. ചികിത്സയിലുളള മുഴുവനാളുകള്‍ക്കും ഭക്ഷണം ലഭ്യമാക്കുന്നതിനുളള സൗകര്യവും നഗരസഭ ഏര്‍പ്പെടുത്തിയിട്ടുണ്ട്. കട്ടപ്പന നഗരസഭയിലെ 34 വാര്‍ഡുകളിലായി ഒരു വാര്‍ഡില്‍ കൗണ്‍സലറുടെ നേത്യത്വത്തില്‍ പത്തംഗ സന്നദ്ധ പ്രവര്‍ത്തകരുടെ ജാഗ്രത സമിതിയാണ് പ്രവര്‍ത്തിക്കുന്നത്. വാര്‍ഡുതല പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനും, രോഗികള്‍ക്ക് ആവശ്യമായുളള സേവനങ്ങള്‍ ലഭ്യമാക്കുന്നതിനുമായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഹെല്‍പ് ഡസ്‌ക് നഗരസഭയില്‍ പ്രവര്‍ത്തനസജ്ജമാണ്. അടിയന്തിര സാഹചര്യം കണക്കിലെടുത്ത് നഗരസഭ പരിധിയില്‍ 340 ഭക്ഷ്യകിറ്റുകള്‍ വാര്‍ഡുതല സമിതികളുടെ നേതൃത്വത്തില്‍ വിതരണം നടത്തി. ഈ മഹാദുരന്തം ചെറുത്തുതോല്‍പ്പിക്കുന്നതിനായി കക്ഷി രാഷ്ര്ടീയത്തിനതീതമായി ഏവരുടെയും സഹായ സഹകരണങ്ങള്‍ നഗരസഭയ്ക്ക് ഉണ്ടാകണമെന്നും ഇതിനിടയില്‍ ചിലര്‍ നഗരസഭയുടെ പ്രവര്‍ത്തനത്തെ മോശമാക്കാനും കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെ അട്ടിമറിക്കാനും ശ്രമിക്കുന്നതായും നഗരസഭ ചെയര്‍പേഴ്‌സണ്‍ ബീന ജോബി പറഞ്ഞു