കേരളത്തിന്റെ വിദ്യാഭ്യാസ സമ്പ്രദായം അതുല്യം :മന്ത്രി വി ശിവന്‍കുട്ടി
കേരളത്തിന്റെ വിദ്യാഭ്യാസ സമ്പ്രദായം അതുല്യമാണെന്നും അതിനാലാണ് മികച്ച കാഴ്ചപ്പാടുകളെ നമുക്ക് ഉള്‍ക്കൊള്ളാന്‍ കഴിയുന്നതെന്നും വിദ്യാഭ്യാസവകുപ്പ് മന്ത്രി വി ശിവന്‍കുട്ടി. പീരുമേട് നിയോജക മണ്ഡലത്തില്‍ സംഘടിപ്പിച്ച പടവുകള്‍ പദ്ധതി, പ്രതിഭാ സംഗമം എന്നിവ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളം വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ രാജ്യത്തെ മറ്റ് സംസ്ഥാനങ്ങള്‍ക്ക് മാതൃകയാണ്. ഉയര്‍ന്ന സാക്ഷരതാ നിരക്ക് കേരളത്തിലാണ്. പ്രാഥമിക വിദ്യാഭ്യാസത്തില്‍ സംസ്ഥാനം ശ്രദ്ധ കേന്ദ്രീകരിക്കുന്നു. സര്‍വത്രിക വിദ്യാഭ്യാസം നല്‍കാനുള്ള പ്രതിജ്ഞാബദ്ധത സംസ്ഥാനം പുലര്‍ത്തുന്നുണ്ട്. തൊഴിലധിഷ്ഠിത വിദ്യാഭ്യാസം വിദ്യാര്‍ത്ഥികളുടെ തൊഴില്‍ നൈപുണ്യത്തെ വികസിപ്പിക്കാന്‍ സഹായിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഭിന്നശേഷിയുള്ള കുട്ടികള്‍ക്ക് അധിക വിദ്യാഭ്യാസ സൗകര്യങ്ങള്‍ നല്‍കല്‍, താഴ്ന്ന വരുമാനമുള്ള കുടുംബങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ് എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. വിദ്യാഭ്യാസ രംഗത്ത് സാങ്കേതികവിദ്യ ഉപയോഗിക്കുന്നതില്‍ സംസ്ഥാനം മുന്‍നിരയിലാണ്. നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായം നിരന്തരം നവീകരിക്കപ്പെടുന്നു, അത് ഉറപ്പാക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.
പരിപാടിയില്‍ വാഴൂര്‍ സോമന്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. പടവുകള്‍ എന്ന പദ്ധതി കുട്ടികള്‍ക്ക് കൈത്താങ്ങായി മാറട്ടെയെന്ന് അദ്ദേഹം ആശംസിച്ചു. പീരുമേട് നിയോജക മണ്ഡലത്തിലെ വിദ്യാലയങ്ങളിലെ പഠന ബോധന പ്രവര്‍ത്തനങ്ങള്‍ പരിപോഷിപ്പിക്കുന്നതിനും ശാക്തീകരിക്കുന്നതിനുമായി വാഴൂര്‍ സോമന്‍ എം എല്‍ എയുടെ നേതൃത്വത്തില്‍ ആവിഷ്‌കരിച്ച് മണ്ഡലത്തിലുടനീളം നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന വിദ്യാഭ്യാസ പരിവര്‍ത്തന പദ്ധതിയാണ് 'പീരുമേട് മണ്ഡല സമഗ്ര വിദ്യാഭ്യാസ പരിപോഷണ പദ്ധതി'. എസ് എസ് എല്‍ സി പരീക്ഷയില്‍ മുഴുവന്‍ വിഷയങ്ങള്‍ക്ക് എ പ്ലസ് നേടിയ 168 വിദ്യാര്‍ത്ഥികളെയും പ്ലസ് ടു പരീക്ഷയില്‍ മുഴുവന്‍ വിഷയങ്ങള്‍ക്ക് എ പ്ലസ് നേടിയ 55 വിദ്യാര്‍ത്ഥികളെയും പരിപാടിയില്‍ ആദരിച്ചു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ടി ബിനു, കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മനോജ് എം ടി, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആശാ ആന്റണി, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ ശാന്തി ഷാജിമോന്‍, ജെയിംസ് കെ ജേക്കബ്, ജയ്‌മോള്‍ ജോണ്‍സന്‍, സഹകരണ പെന്‍ഷന്‍ ബോര്‍ഡ് ചെയര്‍മാന്‍ ആര്‍ തിലകന്‍, ചെറുകിട തോട്ടം തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ പി എസ് രാജന്‍, സിപിഐ ജില്ലാ സെക്രട്ടറി കെ സലിം കുമാര്‍, ട്രാക്കോ കേബിള്‍ കമ്പനി ലിമിറ്റഡ് ചെയര്‍മാന്‍ അഡ്വ അലക്സ് കോഴിമല, എം ബി സി കോളേജ് ഡയറക്ടര്‍ പ്രിന്‍സ് വര്‍ഗീസ്, മരിയന്‍ കോളേജ് ഡയറക്ടര്‍ ഫാ. ബേബി അലക്സ്, പ്രിന്‍സിപ്പല്‍ പ്രൊഫ. ഡോ അജിമോന്‍ ജോര്‍ജ്, കുമളി ജി എച്ച് എസ് എസ് പ്രിന്‍സിപ്പല്‍ നിഷാന്ത് മോഹന്‍, പീരുമേട് എ ഇ ഓ എം രമേശ്, പ്രോജക്ട് കണ്‍വീനര്‍ ഷാന്‍ലാല്‍ എ ബി തുടങ്ങിയവര്‍ പങ്കെടുത്തു.