നാട്ടുവാര്‍ത്തകള്‍
ജപ്പാൻ കുടിവെള്ള പദ്ധതിയുടെ പൈപ്പ് പൊട്ടി വെള്ളം പാഴാകുന്നു.
കരിമണ്ണൂർ : ജപ്പാൻ കുടിവെള്ള പദ്ധതിയുടെ പൈപ്പ് പൊട്ടി വെള്ളം പാഴാകുന്നു.
രണ്ട് മാസമായിട്ടും പൈപ്പ് നന്നാക്കുന്നില്ല. പോലീസ് സ്റ്റേഷന് സമീപം പാഴൂക്കര-നെയ്യശ്ശേരി റോഡരികിലാണ് പൈപ്പ് പൊട്ടി വെള്ളം ഒഴുകുന്നത്. പലവട്ടം ജല അതോറിറ്റിയിൽ വിവരമറിയിച്ചെങ്കിലും തകരാർ പരിഹരിക്കാൻ താല്പര്യം കാണിച്ചില്ലെന്ന് നാട്ടുകാർ ആരോപിക്കുന്നു.