പ്രധാന വാര്ത്തകള്പ്രാദേശിക വാർത്തകൾ
വൈക്കത്ത് 14 പേരെ കടിച്ച തെരുവ് നായക്ക് പേ വിഷബാധ സ്ഥിരീകരിച്ചു
തിരുവല്ലയിലെ മൃഗസംരക്ഷണ വകുപ്പിന്റെ വൈറോളജി ലാബിലേക്ക് പോസ്റ്റുമോർട്ടത്തിന് അയച്ചിരുന്നു. മറവൻതുരുത്ത് മൃഗാശുപത്രിയിൽ നിരീക്ഷണത്തിൽ തുടരുന്നതിനിടെ ഇന്നലെയായിരുന്നു നായ ചത്തത്. 14പേരെ കടിച്ച നായയെ തിങ്കളാഴ്ചയാണ് പിടികൂടിയത്. കടിയേറ്റവർക്ക് കൃത്യമായി കുത്തിവെപ്പ് നൽകിയിട്ടുണ്ടെന്നും ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്നും മറവൻതുരുത്ത് പഞ്ചായത്ത് അറിയിച്ചു.