പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
പി എസ് സി അംഗീകാരമുള്ള ഹോട്ടല്‍ മാനേജ്മെന്റ് കോഴ്സ്
ടൂറിസം വകുപ്പിന്റെ തൊടുപുഴ മങ്ങാട്ടുകവല കാരിക്കോട് ഫുഡ് ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പി എസ് സി അംഗീകാരമുള്ള ഫ്രണ്ട് ഓഫീസ് ഓപ്പറേഷന്, ഫുഡ് & ബിവറേജ് സര്‍വ്വീസ്, ഫുഡ് പ്രൊഡക്ഷന്‍ എന്നീ കോഴ്സുകളിലേയ്ക്ക് ജൂണ്‍ 30 വരെ അപേക്ഷിക്കാം. അടിസ്ഥാന യോഗ്യത പ്ലസ്ടു. അപേക്ഷ ഫോറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫീസില്‍ നിന്നും www.fcikerala.org എന്ന വെബ്സൈറ്റില്‍ നിന്നും ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് പ്രിന്‍സിപ്പാള്‍, ഫുഡ് ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ട്, മങ്ങാട്ടുകവല തൊടുപുഴ. ഫോണ്‍ 04862-224601, 9400455066.