വിദ്യാർത്ഥികൾ ഇന്റർനെറ്റിന്റെയും മയക്കു മരുന്നുകളുടെയും പിടിയിൽ അകപ്പെട്ടു പോകുന്ന കാലഘട്ടത്തിലാണ് നാം ജീവിക്കുന്നതെന്ന് കാഞ്ഞിരപ്പള്ളി രൂപത അദ്ധ്യക്ഷൻ മാർ ജോസ് പുളിക്കൽ
വിദ്യാർത്ഥികൾ ഇന്റർനെറ്റിന്റെയും മയക്കു മരുന്നുകളുടെയും പിടിയിൽ അകപ്പെട്ടു പോകുന്ന കാലഘട്ടത്തിലാണ് നാം ജീവിക്കുന്നതെന്ന് കാഞ്ഞിരപ്പള്ളി രൂപത അദ്ധ്യക്ഷൻ മാർ ജോസ് പുളിക്കൽ .
കട്ടപ്പന ഓസാനാം ഇംഗ്ലീഷ് മീഡിയം ഹയർ സെക്കൻഡറി സ്കൂളിൽ പുതിയതായി പണികഴിപ്പിച്ച ഗ്രോട്ടോയുടെ വെഞ്ചിരിപ്പ് കർമ്മവും
അത്യാധുനിക സൗകര്യത്തിൽ നവീകരിച്ച ലൈബ്രറിയുടെയും, പുതിയ അധ്യാന വർഷത്തിലെ പ്ലസ് വൺ ക്ലാസ്സുകളുടെ ഉദ്ഘാടനവും, എസ്എസ്എൽസി പ്ലസ് ടു പരീക്ഷയിൽ ഫുൾ എ പ്ലസ് വാങ്ങിയ കുട്ടികൾക്കുള്ള പുരസ്കാര വിതരണവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മാർ ജോസ് പുളിക്കൽ .
വിദ്യാഭ്യാസരംഗത്ത് ജില്ലയിൽ ഒന്നാം സ്ഥാനത്താണ് ഓസാനം സ്കൂൾ എന്നും മാർ ജോസ് പുളിക്കൽ പറഞ്ഞു.
സ്കൂൾ മാനേജർ ഫാദർ ജോസ് മാത്യു പറപ്പള്ളിൽ അധ്യക്ഷത വഹിച്ച യോഗത്തിൽ സ്കൂൾ മാനേജിംഗ് കമ്മറ്റിയംഗം ജോയി വെട്ടിക്കുഴി മുഖ്യപ്രഭാഷണം നടത്തി.
കൗൺസിലർ സോണിയ ജെയ്ബി , പിടിഎ പ്രസിഡൻറ് സജി തോമസ്, നിസിയ സാംസൺ എന്നിവർ സംസാരിച്ചു.
തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികളും നടന്നു.
പരിപാടികൾക്ക് സ്കൂൾ പ്രിൻസിപ്പാൾ ഫാദർ മനു കെ മാത്യു, വൈസ് പ്രിൻസിപ്പൽ ജോസ് വർഗീസ് അധ്യാപകർ തുടങ്ങിയവർ നേതൃത്വം നൽകി.