നാട്ടുവാര്‍ത്തകള്‍
25 സ്‌നേഹവണ്ടികളിറക്കി കട്ടപ്പനയിൽ ഡി.വൈ.എഫ്.ഐ.
കട്ടപ്പന : കോവിഡ് പ്രതിരോധ പ്രവർത്തനത്തിനായി ഡ്രൈവർമാർ അടക്കം 25 വാഹനങ്ങൾ ഡി.വൈ.എഫ്.ഐ. കട്ടപ്പന ബ്ലോക്ക് കമ്മിറ്റി നഗരസഭയ്ക്ക് കൈമാറി.
വ്യാഴാഴ്ചമുതൽ കാഞ്ചിയാർ, ഇരട്ടയാർ പഞ്ചായത്തുകളിലും ഡി.വൈ.എഫ്.ഐ.യുടെ സ്‌നേഹവണ്ടികളുടെ സേവനം ലഭ്യമാകും.
കോവിഡ് രോഗികളെ വീടുകളിൽനിന്ന് ആശുപത്രിലേക്ക് മാറ്റുന്നതിനും പരിശോധനയ്ക്കായി കൊണ്ടുപോകാനും അവശ്യസാധനങ്ങൾ ജനങ്ങൾക്ക് എത്തിക്കുന്നതിനും വാഹനങ്ങൾ പ്രയോജനപ്പെടുത്താം.
സി.പി.എം. ഏരിയാ സെക്രട്ടറി വി.ആർ.സജി വാഹനങ്ങൾ ഫ്ളാഗ് ഓഫ് ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് വി.ടി.ഷാൻ അധ്യക്ഷനായി. നഗരസഭാധ്യക്ഷ ബീനാ ജോബി മുഖ്യപ്രഭാഷണം നടത്തി. ഡ്രൈവർമാരുടെ പട്ടികയും ഫോൺനമ്പരും കെ.പി.സുമോദ് നഗരസഭാ അധികൃതർക്ക് കൈമാറി.