Letterhead top
6000-x-2222-01
Highrange-Advt
300418133_618432136416214_1650105477577751677_n
415752291_815063517057323_1950674876580160989_n
PAVITHRA
business_logo copy
WhatsApp Image 2024-03-12 at 12.35.45_3608ed06
IMG-20240523-WA0133
High
Sera
Chick
High
Oxy
Gopher
Ayyr
Hifesh
Chick
Oxy
Santa
previous arrow
next arrow
പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ

12 ദിവസത്തെ വിദേശ സന്ദർശനത്തിന് ശേഷം മുഖ്യമന്ത്രിയും സംഘവും തിരിച്ചെത്തി



12 വിദേശയാത്രക്ക് ശേഷം മുഖ്യമന്ത്രി പിണറായി വിജയനും സംഘവും തിരിച്ചെത്തി. പുലർച്ചെ മൂന്ന് മണിക്കാണ് മുഖ്യമന്ത്രി തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിയത്. അമേരിക്കയിലെ ലോക കേരള സഭ മേഖല സമ്മേളനത്തിൽ പങ്കെടുത്ത മുഖ്യമന്ത്രി പ്രവാസികളുമായും കൂടികാഴ്‌ച നടത്തി. യുഎൻ ആസ്ഥാനവും മുഖ്യമന്ത്രി സന്ദർശിച്ചു. മന്ത്രി കെ എൻ ബാലഗോപാൽ, സ്പീകർ എ എൻ ഷംസീർ, ചീഫ് സെക്രട്ടറി വി പി ജോയ് തുടങ്ങിയവരും മുഖ്യമന്ത്രിക്കൊപ്പം ഉണ്ടായിരുന്നു. അമേരിക്കൻ സന്ദർശനത്തിനുശേഷം ക്യൂബയിലെത്തിയ മുഖ്യമന്ത്രി ഹവാനയിൽ വിവിധ പരിപാടികളിൽ പങ്കെടുത്തു. ക്യൂബൻ സർക്കാരുമായുള്ള ചർച്ചകളും നടന്നു.

അതേസമയം മാധ്യമ വേട്ടയിൽ മൗനം തുടരുകയാണ് മുഖ്യമന്ത്രി . ശക്തമായ പ്രതിഷേധം തുടരുമ്പോഴും മാധ്യമ പ്രവർത്തകർക്കെതിരെ തുടർച്ചയായി കേസുകൾ എടുക്കുന്നത് സംബന്ധിച്ചുള്ള ചോദ്യങ്ങളോട് പ്രതികരിക്കാന്‍ മുഖ്യമന്ത്രി ഇതുവരെ തയ്യാറായില്ല. ദുബായിൽ വെച്ച് വിഷയത്തില്‍ മാധ്യമ പ്രവർത്തകർ പിണറായി വിജയന്റെ പ്രതികരണം തേടിയെങ്കിലും അദ്ദേഹം ഒഴിഞ്ഞുമാറുകയായിരുന്നു.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!