മൂന്നാറിൽ വീണ്ടും പടയപ്പ ഇറങ്ങി
മൂന്നാറിൽ വീണ്ടും പടയപ്പ ഇറങ്ങി. എക്കോ പോയിന്റിന് സമീപമുള്ള മൂന്ന് കടകൾ തകർത്തു. മൂന്നാർ – മാട്ടുപ്പെട്ടി റോഡിൽ ഏറെ നേരം ഗതതം തടസപ്പെട്ടു. കഴിഞ്ഞ ദിവസം മറ്റൊരു കൊമ്പൻ ഇവിടെ ഇറങ്ങിയിരുന്നു. മൂന്നാറിൽ പടയപ്പയിറങ്ങുന്നത് തുടർക്കഥയാവുകയാണ്. മൂന്നാറിലെ കാട്ടുകൊമ്പൻ പടയപ്പയോട് വാഹനം തകർക്കരുത് എന്ന് അപേക്ഷിക്കുന്ന ട്രാക്ടർ ഡ്രൈവറുടെ ദൃശ്യങ്ങൾ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. ഗൂഡാർ വിള എസ്റ്റേറ്റിലൂടെ കൊളുന്ത് കയറ്റി വന്ന ട്രാക്ടറാണ് പടയപ്പ തടഞ്ഞത്.
എന്നാൽ കൊളുന്ത് നിറച്ച ചാക്കുകൾ വലിച്ചു പുറത്തിടാനോ ട്രാക്ടറിന് കേടുപാടുകൾ വരുത്താനോ കൊമ്പൻ ശ്രമിച്ചില്ല. ഒരു മണിക്കൂറോളം എസ്റ്റേറ്റ് റോഡിൽ നിലയുറപ്പിച്ച പടയപ്പ പിന്നീട് സ്വമേധയാ കാട്ടിലേക്ക് മടങ്ങി. പ്രായാധിക്യവും വലത്തെ പിൻ കാലിലെ ബലക്കുറവും ആനയെ വല്ലാതെ അലട്ടുന്നുണ്ട്. ഭക്ഷണം തേടി പടയപ്പ ജനവാസ മേഖലകളിൽ ഇറങ്ങുന്നത് ഇപ്പോൾ പതിവാണ്.