പ്രധാന വാര്‍ത്തകള്‍
ഇടുക്കിയില്‍ ബെഡ്ഡുകള്‍ക്ക് ക്ഷാമമില്ല- ജില്ലാ കളക്ടര്‍
ഇടുക്കി ജില്ലയില്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ കൊവിഡ് രോഗികള്‍ക്കായി ബെഡ്ഡുകള്‍ക്ക് ക്ഷാമമില്ലെന്ന് ജില്ലാ കളക്ടര്‍ എച്ച്.ദിനേശന്‍ അറിയിച്ചു.
സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളില്‍ ബെഡ്ഡുകളും വെന്റിലേറ്റേറുകളും ആവശ്യത്തില്‍ ബാക്കിയാണ്. ഐസിയു ബെഡ്ഡുകള്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ കുറവുണ്ട്. ഇതു പരിഹരിക്കാനുള്ള അടിയന്തിര നടപടികള്‍ സ്വീകരിച്ചു വരുകയാണ്. സ്വകാര്യ ആശുപത്രികളില്‍ ഐസിയു ബെഡ്ഡുകള്‍ വേണ്ടത്രയുണ്ട്. കൂടാതെ 98 ഓളം ഓക്സിജന്‍ ബെഡ്ഡുകള്‍ ഉടന്‍ സജ്ജമാകും. ഇതിനു പുറമെ അടിമാലി താലൂക്ക് ആശുപത്രി കൊവിഡ് ‘ആശുപത്രിയാക്കി മാറ്റുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചു. വെള്ളിയാഴ്ചയോടെ ഇത് പൂര്‍ത്തിയാകും. ഇതോടെ കൂടുതല്‍ ബെഡ്ഡുകള്‍ തയാറാകുമെന്നും മറിച്ചുള്ള വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്നും ജില്ലാകളക്ടര്‍ അറിയിച്ചു.