ക്ലിനിക്കല്‍ എസ്റ്റാബ്ലിഷ്‌മെന്റ് നിയമം സംബന്ധിച്ച് മെഡിക്കൽ ലബോറട്ടറി മേഖലയിലുള്ളവരുടെ ആശങ്ക ഗവർണറുടെയും, ആരോഗ്യമന്ത്രിയുടെയും ശ്രദ്ധയിൽ പെടുത്തുമെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍
ക്ലിനിക്കല്‍ എസ്റ്റാബ്ലിഷ്‌മെന്റ് നിയമം സംബന്ധിച്ച് മെഡിക്കൽ ലബോറട്ടറി മേഖലയിലുള്ളവരുടെ ആശങ്ക ഗവർണറുടെയും, ആരോഗ്യമന്ത്രിയുടെയും ശ്രദ്ധയിൽ പെടുത്തുമെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍.
മെഡിക്കല്‍ ലാബോറട്ടറി ഓണേഴ്‌സ് അസോസിയേഷന്‍ ജില്ലാ വാര്‍ഷിക സമ്മേളനം .കട്ടപ്പന ഹൈറേഞ്ച് ഹോം ക്ലബില്‍ ഉദ്ഘാടനം ചെയ്തു സംസാരി ക്കുകയായിരുന്നു അദ്ദേഹം.
മെഡിക്കല്‍ ലാബോറട്ടറി ഓണേഴ്‌സ് അസോസിയേഷന്‍ ജില്ലാ വാര്‍ഷിക സമ്മേളനം വിപുലമായ പരിപാടികളുടെ നടന്നു.കട്ടപ്പന ഹൈറേഞ്ച് ഹോം ക്ലബില്‍ നടന്ന സമ്മേളനം മന്ത്രി റോഷി അഗസ്റ്റിന്‍ ഉദ്ഘാടനം ചെയ്തു.
ജില്ലാ പ്രസിഡന്റ് കെ.ജി. ബിനോയി അധ്യക്ഷത വഹിക്കും. സംസ്ഥാന ജനറല്‍ സെക്രട്ടറി രജീഷ് കുമാര്‍ മുഖ്യ പ്രഭാഷണം നടത്തും. കേരള ക്ലിനിക്കല്‍ എസ്റ്റാബ്ലിഷ്‌മെന്റ് നിയമം പ്രാബല്യത്തില്‍ വന്നതോടെ പല ലാബകളുടെയും പ്രവര്‍ത്തനം പ്രതിസന്ധിയിലാണ്. ഇതോടെ സ്ഥാപനത്തിലെ ജീവനക്കാരുടെ ജോലി നഷ്ടപ്പെടുമെന്ന ആശങ്കയും നിലനില്‍ക്കുന്നുണ്ട്. ഇക്കാര്യങ്ങള്‍ സമ്മേളനത്തില്‍ ഉന്നയിക്കപ്പെടുമെന്നും നിയമത്തിനെതിരെ പ്രതിഷേധിക്കുമെന്നും ഭാരവാഹികളായ ജില്ലാ പ്രസിഡന്റ് കെ.ജി. ബിനോയ്, അജോ വര്‍ഗീസ്, സിനോജ് മാത്യു, ഷാനവാസ് ഖാന്‍ എന്നിവര്‍ സംസാരിച്ചു.