മെസ്സഞ്ചേഴ്സ് ഓഫ് ജീസസിന്റെ നേതൃത്വത്തിൽ വിവിധ ക്രൈസ്തവ സഭകളുടെ സഹകരണത്തോടെ നടത്തുന്ന ബോധവൽക്കരണ സന്ദേശയാത്രയ്ക്ക് തുടക്കമായി
വർദ്ധിച്ചുവരുന്ന ലഹരി ഉപയോഗത്തിനും സാമൂഹിക തിന്മകൾക്കും എതിരെ മെസ്സഞ്ചേഴ്സ് ഓഫ് ജീസസിന്റെ നേതൃത്വത്തിൽ വിവിധ ക്രൈസ്തവ സഭകളുടെ സഹകരണത്തോടെ നടത്തുന്ന ബോധവൽക്കരണ സന്ദേശയാത്രയ്ക്ക് തുടക്കം കുറിച്ചു.സന്ദേശയാത്രയുടെ ഉദ്ഘാടനം ജല വിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ നിർവഹിച്ചു
മെസഞ്ചേഴ്‌സ് ഓഫ് ജീസസിന്റെ നേതൃത്വത്തില്‍ വിവിധ ക്രൈസ്തവ സഭകളുടെ സഹകരണത്തോടെ ജൂൺ 17 മുതല്‍ ജൂലൈ ഒന്ന് വരെ ജില്ലയില്‍ ലഹരിക്കും സാമൂഹിക തിന്മകള്‍ക്കുമെതിരെ ബോധവല്‍ക്കരണ സന്ദേശയാത്ര നടത്തുന്നത്. നരിയംപാറയിൽ നിന്നുമാണ് ലഹരിക്ക് എതിരെയുള്ള ജാഥയ്ക്ക് തുടക്കം കുറിച്ചത് . മെസഞ്ചേഴ്‌സ് ഓഫ് ജീസസ് പ്രസിഡന്റ് പാസ്റ്റര്‍ കുര്യാക്കോസ് എം. കുടക്കച്ചിറ അധ്യക്ഷത വഹിച്ച യോഗം മന്ത്രി റോഷി അഗസ്റ്റിന്‍ ഉദ്ഘാടനം ചെയ്തു.
യോഗത്തിൽ ഡീൻ കുര്യാക്കോസ് എംപി മുഖ്യപ്രഭാഷണം നടത്തി.ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന യോഗങ്ങളില്‍ എം.പിമാര്‍ എം.എല്‍.എമാര്‍, സാമൂഹിക സാംസ്‌കാരിക പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ സന്ദേശം നല്‍കും. ജൂലൈ ഒന്നിന് ഏലപ്പാറയില്‍ നടക്കുന്ന സമാപന സമ്മേളനം മന്ത്രി കെ. രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുമെന്നും ഭാരവാഹികളായ പാസ്റ്റര്‍ സാജന്‍ വര്‍ഗീസ്, പാസ്റ്റര്‍ എം.ടി. തോമസ്, പാസ്റ്റര്‍ എ.വൈ. വര്‍ഗീസ്, പാസ്റ്റര്‍ കെ.ഐ. രാജേഷ്, പാസ്റ്റര്‍ രാജേഷ്, പാസ്റ്റര്‍ ജയ്‌സണ്‍, പാസ്റ്റര്‍ റെജി ചാക്കോ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി