പ്രധാന വാര്ത്തകള്പ്രാദേശിക വാർത്തകൾ
ഡിജിപി അനിൽകാന്ത് വിരമിക്കുന്നു ; സംസ്ഥാനത്തെ പുതിയ പൊലിസ് മേധാവിയെ കണ്ടെത്താനുള്ള യോഗം
തിരുവനന്തപുരം: സംസ്ഥാനത്തെ പുതിയ പൊലിസ് മേധാവിയെ കണ്ടെത്താനുള്ള യോഗം നാളെ ദില്ലിയിൽ. സംസ്ഥാന സർക്കാർ നൽകിയ എട്ടുപേരുടെ പട്ടികയിൽ നിന്ന് മൂന്നുപേരെ ഉന്നതല യോഗം നിർദ്ദേശിക്കും. ഈ മാസം 30നാണ് ഡിജിപി അനിൽകാന്ത് വിരമിക്കുന്നത്. ചീഫ് സെക്രട്ടറി വിപി ജോയിയും ഈ മാസം 30ന് വിരമിക്കും.
കണക്കൂകൂട്ടലുകളെല്ലാം തെറ്റിച്ചാണ് ലോക്നാഥ് ബെഹ്റക്കു ശേഷം സംസ്ഥാന പൊലിസ് മേധാവിയായി അനിൽകാന്ത് എത്തിയത്. 6 മാസം സർവ്വീസ് ബാക്കി നിൽക്കേ ചുമതലയേറ്റ അനിൽകാന്തിന് പിന്നീട് രണ്ടു വർഷം കൂടി സർവീസ് നീട്ടി നൽകി. ഈ മാസം 30ന് വിരമിക്കുന്ന അനിൽകാന്തിന്റെ പിൻഗാമികളെ കണ്ടെത്താനായി ചേരുന്ന ഉന്നതതല യോഗത്തിന് മുന്നിൽ എട്ട് ഐപിഎസുകാരുടെ പട്ടികയാണ് എത്തുന്നത്. ഇതിൽ മൂന്നു പേരെ സമിതി സംസഥാന സർക്കാരിനോട് നിർദ്ദേശിക്കും. ഇതിൽ നിന്നും ഒരാളെ സംസ്ഥാനത്തിന് തെരഞ്ഞെടുക്കാൻ അധികാരമുണ്ട്.