Letterhead top
previous arrow
next arrow
പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ

ഇടുക്കി ജില്ലയിലെ 5 നിയോജകമണ്ഡലങ്ങളിലും അഴിമതി വിരുദ്ധ ജനകീയ സദസ്സ് സംഘടിപ്പിക്കുവാൻ യു.ഡി.എഫ് ജില്ലാ കമ്മിറ്റി തീരുമാനം



പിണറായി സർക്കാരിന്റെ ദുർഭരണത്തിനും, അഴിമതിക്കും രാഷ്ട്രീയ പകപോക്കിനും, മാധ്യമ പ്രവർത്തകർക്കെതിരെയുള്ള പ്രതികാര നടപടികൾക്കുമെതിരെ യു.ഡി.എഫ് സംസ്ഥാന വ്യാപകമായി നടത്തുന്ന സമരപരിപാടികളുടെ ഭാഗമായി ഇടുക്കി ജില്ലയിലെ 5 നിയോജകമണ്ഡലങ്ങളിലും അഴിമതി വിരുദ്ധ ജനകീയ സദസ്സ് സംഘടിപ്പിക്കുവാൻ യു.ഡി.എഫ് ജില്ലാ കമ്മിറ്റി തീരുമാനിച്ചതായി ജില്ലാ ചെയർമാൻ ജോയി വെട്ടിക്കുഴിയും കൺവീനർ പ്രൊഫ. എം ജെ ജേക്കബും അറിയിച്ചു. എ ഐ ക്യാമെറ ഇടപാടിലെയും കെ ഫോൺ ഇടപാടിലെയും വൻ അഴിമതിയെപ്പറ്റി അന്വേഷണം നടത്തുക, മെഡിക്കൽ സർവീസ് കോർപറേഷനിലെ തീപിടുത്തം അന്വേഷിക്കുക, ഭൂനിയമം ഭേദഗതി ചെയ്യുന്നതിനും വനം വന്യ മൃഗസംരക്ഷണ നിയമം ഭേദഗതി ചെയ്യുന്നതിനും കേന്ദ്ര ഗവൺമെന്റിനോട് ആവശ്യപ്പെടുന്നതിന് വേണ്ടി പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ചു കൂട്ടുക, മയക്കുമരുന്നിന്റെ വ്യാപനം തടയുക, വിലക്കയറ്റം തടയുക, കെപിസിസി പ്രസിഡണ്ടിനും പ്രതിപക്ഷ നേതാവിനും എതിരെ രാഷ്ട്രീയ പകപോക്കലിന് വേണ്ടിയുള്ള അന്വേഷണ നടപടികളും മാധ്യമപ്രവർത്തകർക്കെതിരെയുള്ള പ്രതികാര നടപടികളും അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ടാണ് സമരപരിപാടികൾ സംഘടിപ്പിച്ചിരിക്കുന്നത്. ജൂൺ മാസം 20ന് തൊടുപുഴ, തോപ്രാംകുടി ,മൂന്നാർ, നെടുങ്കണ്ടം, വണ്ടിപ്പെരിയാർ എന്നീ നിയോജക മണ്ഡല കേന്ദ്രങ്ങളിലാണ് അഴിമതിവിരുദ്ധ ജനകീയ സദസ്സ് സംഘടിപ്പിക്കുന്നത്. ആയിരക്കണക്കിന് യു.ഡി.എഫ് പ്രവർത്തകർ പങ്കെടുക്കുന്ന സമരപരിപാടി ഓരോ കേന്ദ്രത്തിലും യുഡിഎഫിന്റെ പ്രധാന നേതാക്കൾ ഉദ്ഘാടനം ചെയ്യും. തൊടുപുഴയിൽ ചേർന്ന ജില്ലാ യുഡിഎഫ് യോഗം കെ. ഫ്രാൻസിസ് ജോർജ് എക്സ് എം പി ഉദ്ഘാടനം ചെയ്തു. കെപിസിസി ജനറൽ സെക്രട്ടറി അഡ്വ. എസ് അശോകൻ, അഡ്വ. ജോയി തോമസ്, കെ.എം.എ ഷുക്കൂർ, സുരേഷ് ബാബു, മാർട്ടിൻ മാണി, പി.സി ജയൻ, അഡ്വ ജോസഫ് ജോൺ എന്നിവർ പ്രസംഗിച്ചു.

തൊടുപുഴയിൽ ചേർന്ന ജില്ല യു.ഡി.എഫ് യോഗം കെ. ഫ്രാൻസിസ് ജോർജ് എക്സ് എംപി ഉദ്ഘാടനം ചെയ്യുന്നു.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!