സിനിമാ മേഖലയിൽ ജോലി വാഗ്ദാനം ചെയ്തും വീട് വെക്കാൻ സാമ്പത്തിക സഹായം വാഗ്ദാനം ചെയ്തും ലക്ഷങ്ങൾ തട്ടിയ തട്ടിപ്പ് വീരൻ പിടിയിൽ
തിരുവനന്തപുരം സ്വദേശിയായ താറാവിള വീട്ടിൽ സുരേഷ് കുമാർ
എന്ന ആളെയാണ് കട്ടപ്പന കോഴിമല സ്വദേശിയായ യുവതിയെ സിനിമയിൽ ജോലി വാങ്ങിക്കൊടുക്കാം എന്നും വീട് വയ്ക്കാൻ സഹായം വാഗ്ദാനം ചെയ്തും പറ്റിച്ച് 25 ലക്ഷത്തോളം രൂപ തട്ടിയെടുത്ത കേസിൽ കട്ടപ്പന പോലീസ് പിടികൂടിയത്.
ഇയാൾ ഇതിനുമുൻപും തിരുവനന്തപുരം പാറശ്ശാല, പോത്തൻകോട്, തൃശ്ശൂർ ഈസ്റ്റ് എറണാകുളം ചേരാനല്ലൂർ എന്നീ ഭാഗങ്ങളിൽ നിരവധി യുവതികളെ സിനിമാ മേഖലയിൽ ജോലി വാഗ്ദാനം ചെയ്തു പീഡിപ്പിക്കുകയും വൻതുക തട്ടിയെടുക്കുകയും ചെയ്തതിന് കേസുകൾ നിലവിലുള്ളതാണ്.
തമിഴ്നാട്ടിലും കേരളത്തിലും പല സ്ഥലങ്ങളിലായി കറങ്ങി നടന്ന് ഇത്തരത്തിലുള്ള തട്ടിപ്പ് നടത്തിവന്നിരുന്ന പ്രതി കഴിഞ്ഞദിവസം തിരുവനന്തപുരത്തുള്ള വീട്ടിലെത്തിയതായി ഇടുക്കി ജില്ലാ പോലീസ് മേധാവി V. U കുര്യാക്കോസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കട്ടപ്പന ഡിവൈഎസ്പി V. A നിഷാദ് മോന്റെ നേതൃത്വത്തിൽ കട്ടപ്പന എസ്ഐ മാരായ മോനിച്ചൻ എം. പി, ഡിജു ജോസഫ്, SCPO സുമേഷ് തങ്കപ്പൻ എന്നിവർ അടങ്ങിയ സംഘം തിരുവനന്തപുരത്തുള്ള പ്രതിയുടെ വീട്ടിൽ നിന്നും അറസ്റ്റ് ചെയ്തിതത് .
കേരളത്തിലുള്ള വിവിധ പോലീസ് സ്റ്റേഷൻ അതിർത്തികളിൽ ഇയാൾ സമാനമായ കുറ്റകൃത്യങ്ങൾ നടത്തിയിട്ടുണ്ടാവാൻ ഇടയുണ്ടെന്നും കേസിൽ കൂടുതൽ കുറ്റവാളില് അടങ്ങിയിട്ടുണ്ടാവാം എന്നും അതിലേക്ക് പ്രതിയെ കസ്റ്റടിയിൽ വാങ്ങി കൂടുതൽ അന്വേഷണം നടത്തേണ്ടതായിട്ടുണ്ടെന്നും കട്ടപ്പന ഡിവൈഎസ്പി V. A നിഷാദ് മോൻ അറിയിച്ചു