ഇല നേച്ചർ ഫൗണ്ടേഷനും, മുരിക്കാട്ടുകൂടി ഗവൺമെന്റ് ട്രൈബൽ ഹയർ സെക്കൻഡറി സ്കൂൾ സോഷ്യൽ സർവീസ് സ്കീമും, പൊതു ഇടത്തെ വായനശാല എന്ന പേരിൽ ഒരു ക്യാമ്പയിൻ ആരംഭിക്കുന്നു
പൊതു ഇടത്തെ വായന ശാല .
പൊതുജനങ്ങളിൽ വായനയുടെ മഹത്വം എത്തിക്കുന്നതിനും, എല്ലാ സമയത്തും വായന സാധ്യമാക്കുക എന്ന ലക്ഷ്യം കൂടി മുൻനിർത്തി, കേരളത്തിലെ പ്രമുഖ പരിസ്ഥിതി സൗഹൃദ കൂട്ടായ്മയായ ഇല നേച്ചർ ഫൗണ്ടേഷനും, മുരിക്കാട്ടുകൂടി ഗവൺമെന്റ് ട്രൈബൽ ഹയർ സെക്കൻഡറി സ്കൂൾ സോഷ്യൽ സർവീസ് സ്കീമും,” *പൊതു ഇടത്തെ വായനശാല* എന്ന പേരിൽ ഒരു ക്യാമ്പയിൻ ആരംഭിക്കുന്നു.. പ്രസ്തുത പ്രോഗ്രാമിന്റെ ജില്ലാതല ഉദ്ഘാടനം ഈ വരുന്ന ഞായറാഴ്ച,(18-06-23) കട്ടപ്പന പുതിയ ബസ്റ്റാൻഡ് ടെർമിനലിൽ, രാവിലെ 11 മണിക്ക് ബഹു:കേരള ജല വിഭവ വകുപ്പ് മന്ത്രി ശ്രീ റോഷി അഗസ്റ്റിൻ നിർവഹിക്കും.. കട്ടപ്പന നഗരസഭ വൈസ് ചെയർമാൻ ശ്രീ ജോയി ആനിത്തോട്ടം അധ്യക്ഷത വഹിക്കും, ജില്ലയിലെ പൊതുഇടങ്ങളിലൊക്കെ, ഓപ്പൺ ലൈബ്രറികൾ, വായന ഷെൽഫുകൾ എന്നിവ സ്ഥാപിക്കുകയാണ് ലക്ഷ്യം,..ഇല സംസ്ഥാന പ്രസിഡണ്ട് ശ്രീ സജിദാസ് മോഹന്‍, സ്കൂൾ സോഷ്യൽ സർവീസ് സ്കീം കോഡിനേറ്റർ ശ്രീമതി ലിൻസി ജോർജ്, സ്കൂൾ പിടിഎ പ്രസിഡണ്ട് ശ്രീ പ്രിൻസ് മറ്റപ്പള്ളി, ഇല പ്രോഗ്രാം കോഡിനേറ്റർ അജയ് കവുള്ളടാൻ, പ്രസ് ക്ലബ് പ്രസിഡണ്ട് ശ്രീ ജൈബി ജോർജ്, ഇല സംസ്ഥാന കോഡിനേറ്റർ ലിറ്റിഷ് മാത്യു, ഇല വൈസ് പ്രസിഡണ്ട് രാജേഷ് വരകുമല, അഡീഷണൽ സെക്രട്ടറി അജിത് ചന്ദ്രൻ തുടങ്ങിയവർ സംസാരിക്കും.. പരിപാടികൾക്ക്.. ഇല ജനറൽ സെക്രട്ടറി അനീഷ് തോണക്കര, ട്രഷറർ ബിജു നമ്പികല്ലിൽ, അജീഷ് കടുപ്പിൽ,മീഡിയ കൺവീനർ നെവിൻ മുരളി, തണൽ വണ്ടി കോർഡിനേറ്റർ സതീഷ് ചന്ദ്രൻ, ജില്ലാ രക്ഷാധികാരി മാരായ ശ്രീ മനോജ് ജോൺ,ശ്രീ ബിനോയി വർക്കി,ജില്ലാ ട്രഷറർ കെ ഗിരീശൻ, ജില്ലാ വൈസ് പ്രസിഡണ്ട് ബിജു അഗസ്റ്റിൻ, ജില്ലാ ജോയിൻ സെക്രട്ടറി സനൽ ഫോക്കസ്, ജില്ലാ കോഡിനേറ്റർ എം ബി ഷംസുദ്ദീൻ,ജില്ലാ പ്രോഗ്രാം കോഡിനേറ്റർ ശ്രീമതി ബെൻസി ജോൺ,തുടങ്ങിയവർ നേതൃത്വം നൽകും…
ഏവർക്കും ഹൃദയം നിറഞ്ഞ സ്വാഗതം..
എന്ന് ഇല നേച്ചർ ഫൗണ്ടേഷൻ ജില്ലാ കമ്മിറ്റിക്കു വേണ്ടി..
അഡ്വ: സീമ പ്രമോദ്
( ജില്ലാ പ്രസിഡണ്ട് )
ജിനുമോൻ ജോൺസൺ
( ജില്ലാ സെക്രട്ടറി)