പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
അര്‍ണക്കല്‍ എസ്റ്റേറ്റ് എല്‍പി സ്കൂളില്‍ അടുക്കള ഉദ്ഘാടനം ചെയ്തു
വണ്ടിപ്പെരിയാര്‍ അര്‍ണക്കല്‍ എസ്റ്റേറ്റ് എല്‍പി സ്കൂളില്‍ സ്റ്റോര്‍ റൂമോടുകൂടിയ അടുക്കള വാഴൂര്‍ സോമന് എംഎല്‍എ ഉദ്ഘാടനം ചെയ്തു. വണ്ടിപ്പെരിയാര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീരാമന് അധ്യക്ഷത വഹിച്ചു. പൊതുവിദ്യാഭ്യാസ വകുപ്പ് ആറ് ലക്ഷം രൂപ വിനിയോഗിച്ചാണ് നിര്‍മാണം പൂര്‍ത്തീകരിച്ചത്. സ്കൂള്‍ അങ്കണത്തില്‍ നടന്ന ചടങ്ങില്‍ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന് കെ ഡി അജിത്ത്, വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍പേഴ്സണ്‍ ഷീല കുളത്തുങ്കല്‍, ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍പേഴ്സണ്‍ പ്രതിഭാ ജെ, പീരുമേട് എന്‍ എം ഒ രഞ്ജിത്ത് മാത്യു, സ്കൂള്‍ മുന്‍ ഹെഡ്മാസ്റ്റര് ആര് കുമാര്‍, സീനിയര്‍ അസിസ്റ്റന്റ് കമലാ റാണി, അധ്യാപകര്‍, പിടിഎ പ്രതിനിധികള്‍ വിദ്യാര്‍ഥികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.