Letterhead top
6000-x-2222-01
Highrange-Advt
300418133_618432136416214_1650105477577751677_n
415752291_815063517057323_1950674876580160989_n
PAVITHRA
business_logo copy
WhatsApp Image 2024-03-12 at 12.35.45_3608ed06
IMG-20240523-WA0133
High
Sera
Chick
High
Oxy
Ayyr
Hifesh
Chick
Oxy
Santa
previous arrow
next arrow
പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ

കട്ടപ്പന നഗരസഭാ പരിധിയിൽ ഏറ്റവും അപകടകാരിയായ ഈ ഡിസ് ഈജിപ്തി , ഈഡിസ് ആൽ ബോപിക്ടസ് കൊതുകുകളുടെ സാന്നിദ്ധ്യം കൂടുതലായി ജില്ലാ വെക്ടർ കൺട്രോൾ യൂണിറ്റ് കണ്ടെത്തൽ



കട്ടപ്പന നഗരസഭാ പരിധിയിൽ ഏറ്റവും അപകടകാരിയായ ഈ ഡിസ് ഈജിപ്തി , ഈഡിസ് ആൽ ബോപിക്ടസ് കൊതുകുകളുടെ സാന്നിദ്ധ്യം കൂടുതലായി ജില്ലാ വെക്ടർ കൺട്രോൾ യൂണിറ്റ് കണ്ടെത്തൽ



നമ്മുടെ സ്ഥാപനങ്ങളുടേയും വീടുകളുടേയും ഉള്ളിലും പരിസരത്തും ഈഡിസ് വിഭാഗത്തിൽപ്പെട്ട കൊതുകൾ ഉണ്ടാകുവാനുള്ള സാധ്യതയുണ്ട് .

ഡെങ്കു പനിക്ക് കാരണമാകുന്ന ഈഡിസ് വിഭാഗത്തിൽപ്പെട്ട കൊതുകുകൾ താരതമ്യേന ശുദ്ധജലത്തിൽ മുട്ടയിടുന്നതും , പകൽ കടിക്കുന്നതും മനുഷ്യ രക്തം ഇഷ്ടപ്പെടുന്ന വ യുമാണ് . ഇവ കൂടുതലായും മുട്ടയിടുന്നതു വീടുകൾ,, കടകൾ എന്നിവക്ക് ഉള്ളിലും പരിസരത്തുമായി കാണപ്പെടുന്ന ജലസംഭരണികൾ , പാത്രങ്ങൾ, പൂച്ചട്ടികൾ ഇവക്കടിയിലുള്ള ഡ്രേകൾ, ഫ്രിഡജിനു പിൻവശത്തുള്ള ഡ്രേ , ടയർ , പടുതയുടെ മടക്കുകൾ, ആക്രി സാധനങ്ങൾ, ഉപയോഗിക്കാതെ കിടക്കുന്ന ടോയ് ലെറ്റുകൾ , മണിപ്ലാന്റ്, ലക്കി ബാംബൂ എന്നിവയിൽ കാണപ്പെടുന്ന വെള്ളത്തിലാണ്. കടകൾ, വീടുകൾ ഇവക്കുള്ളിലേയും പരിസരത്തേയും ജല സംഭരണികൾ , പാത്രങ്ങൾ എന്നിവയിലെ വെള്ളം മാറ്റിയെടുക്കുകയോ , കൂത്താടികൾ ഇല്ലാ എന്നുറപ്പു വരുത്തി കൊതുക് കടക്കാതെ മൂടി സൂക്ഷിക്കുകയോ ചെയ്യുക. ഫ്രിഡ്ജിനു പിന്നിലെ ഡ്രേയിലെ വെള്ളം , പൂച്ചട്ടിയിലെ വെള്ളം ഇവ ആഴ്ചയിൽ 2 തവണ മാറ്റുക . ഉപയോഗിക്കാതെ കിടക്കുന്ന ടോയ് ലെറ്റുകൾ ആഴ്ചയിൽ 2 തവണ ഫ്ലഷ് ചെയ്യുക. ടയറുകൾ , ഉപയോഗ ശൂന്യമായ വസ്തുക്കൾ, പടുതകൾ ഇവയിൽ വെള്ളം കെട്ടി നിൽക്കാതിരിക്കാൻ ശ്രദ്ധിക്കുക. ഇപ്പോഴത്തെ കാലാവസ്ഥ ( ഇടവിട്ട് ഉള്ള മഴയും വെയിലും ) ഡെങ്കു കൊതുകൾ വളരെയധികം ഉണ്ടാകുന്നതിനു അനുകൂലമാണ്. ഡ്രൈ ഡേ , ഉറവിട നശീകരണം എന്നിവയിൽ എല്ലാവരും പങ്കാളികളായി കൊതുകുജന്യ രോഗങ്ങളിൽ നിന്നും രക്ഷ നേടുന്നതിനു സഹകരിക്കണമെന്ന് അറിയിക്കുന്നു.
എന്ന്,
ഹെൽത്ത്‌ഇൻസ്പെക്ടർ









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!