നാട്ടുവാര്‍ത്തകള്‍
ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കൂടിയ പഞ്ചായത്തുകളിൽ നിയന്ത്രണം ;വ്യാപാരസ്ഥാപനങ്ങളുടെ പ്രവർത്തനസമയം കുറച്ചു
ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കൂടിയ ഏലപ്പാറ, പീരുമേട്, കൊക്കയാർ, വണ്ടിപ്പെരിയാർ, കുമളി, വെള്ളിയാമറ്റം, മണക്കാട്, വണ്ണപ്പുറം, ഇടവെട്ടി, അറക്കുളം, കരിങ്കുന്നം, കരിമണ്ണൂർ, കുടയത്തൂർ, ഉടുമ്പന്നൂർ, മുട്ടം, രാജകുമാരി, ബൈസൺവാലി, ഉടുമ്പഞ്ചോല, വണ്ടൻമേട്, ഇടുക്കി-കഞ്ഞിക്കുഴി എന്നീ പഞ്ചായത്തുകളിൽ നിയന്ത്രണം കടുപ്പിക്കാനും വ്യാപാരസ്ഥാപനങ്ങളുടെ പ്രവർത്തനസമയം രാവിലെ ഒൻപത് മുതൽ വൈകീട്ട് അഞ്ചുമണിവരെയാക്കാനും തീരുമാനിച്ചു. പഞ്ചായത്ത് പ്രതിനിധികളുടെയും പോലീസിന്റെയും ആരോഗ്യവകുപ്പിന്റെയും ഉദ്യോഗസ്ഥരുടെ ഓൺലൈൻ യോഗത്തിലാണ് തീരുമാനം. കൺടെയ്‌ൻമെന്റ് സോണിലുള്ള തോട്ടങ്ങളിലെ മുഴുവൻ പ്രവർത്തനവും നിർത്തിവെയ്ക്കും.