Letterhead top
6000-x-2222-01
Highrange-Advt
300418133_618432136416214_1650105477577751677_n
415752291_815063517057323_1950674876580160989_n
PAVITHRA
business_logo copy
WhatsApp Image 2024-03-12 at 12.35.45_3608ed06
IMG-20240523-WA0133
High
Sera
Chick
High
Oxy
Ayyr
Hifesh
Chick
Oxy
Santa
previous arrow
next arrow
പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ

തണലേകിയവർക്ക് തണലാകുവാൻ യുവജനങ്ങളും എന്ന പരിപാടിയുടെ ജില്ലാ തല പരിപാടി കട്ടപ്പനയിൽ നടന്നു



തണലേകിയവർക്ക് തണലാകുവാൻ യുവജനങ്ങളും എന്ന പരിപാടിയുടെ ജില്ലാ തല പരിപാടി കട്ടപ്പനയിൽ നടന്നു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് KT ബിനു ഉദ്ഘാടനകർമ്മം നിർവ്വഹിച്ചു.


കേരള സർക്കാർ , ജില്ലാ സാമൂഹ്യനീതി വകുപ്പിന്റ് സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്.

മുതിരുന്ന പൗരന്മാർക്ക് പ്രത്യേക അവകാശങ്ങൾ നിയമപരമായി നമ്മുടെ
രാജ്യം അനുവദിച്ചു നല്കിയിട്ടുണ്ട്. മുതിർന്ന പൗരന്മാരോടുള്ള വിവേചനവും
അതിക്രമങ്ങളും അനുദിനം വർധിച്ചു വരികയാണ്. ഐക്യരാഷ്ട്ര സഭയുടെയും
ലോകാരോഗ്യ സംഘടനയുടെയും ആഹ്വാന പ്രകാരം മുതിർന്ന പൗരന്മാരോടുള്ള
അതിക്രമങ്ങള്ക്കെ തിരെ ബോധവത്ക്കരണ ദിന സന്ദേശം ജനങ്ങളിൽ എത്തിക്കാനായിയാണ്
ജൂൺ 15 ലോകമെമ്പാടും മുതിർന്ന പൗരന്മാരോടുള്ള അതിക്രമങ്ങൾക്ക്
എതിരെയുള്ള ബോധവത്ക്കരണ ദിനമായി ആചരിക്കുന്നത്.

Addressing Gender
–Based Violence (GBV) in Old Age എന്നതാണ് ഈ വർഷത്തെ പ്രമേയം.
സംസ്ഥാന
സാമൂഹ്യനീതി വകുപ്പ് എല്ലാ വർഷവും ജൂൺ 15 ന് മുതിർന്ന പൗരന്മാരോടുള്ള അതിക്രമങ്ങൾക്കെതിരെയുള്ള ബോധവത്ക്കരണ ദിനത്തിന്റെ ഭാഗമായി
സംസ്ഥാനതലത്തിലും, ജില്ലാതലത്തിലും വിവിധ പരിപാടികൾ സംഘടിപ്പിച്ച്
വരുന്നത്..

മുതിർന്ന പൗരന്മാർക്ക് വേണ്ട കരുതലും സംരക്ഷണവും നൽകുന്നതിൽ
യുവജനങ്ങളുടെ പങ്കു വളരെ വലുതാണ്.
ഈ ലക്‌ഷ്യം മുൻനിർത്തി ഇടുക്കി ജില്ലാ
സാമൂഹ്യനീതി ഓഫീസിന്റെ നേതൃത്വത്തിൽ കേരള സാമൂഹ്യ സുരക്ഷാ മിഷൻ കട്ടപ്പന,
VOSARD കട്ടപ്പന, ഗവൺമെന്റ് കോളേജ്, ഗവൺമെന്റ് ഐ.ടി.ഐ സെന്റ്‌ സെബാസ്റ്റ്യൻ കോളേജ്, സെന്റ്‌ ജോൺസ് സ്കൂൾ
ഓഫ് നേഴ്സിംഗ് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തില്‍ ‘തണലേകിയവർക്ക്
തണലാകുവാൻ യുവജനങ്ങളും‘ എന്ന പേരില്‍ വിവിധങ്ങളായ പരിപാടികളാണ്
ജില്ലയിൽ സംഘടിപ്പിച്ചത്.


കട്ടപ്പന
ഗാന്ധി സ്‌ക്വയറിൽ
നിന്നാരംഭിക്കുന്ന റാലി കട്ടപ്പന DYSP ഫ്ളാഗ്ഓഫ് ചെയ്തു.
തുടർന്ന്
മുൻസിപ്പൽ ടൗൺഹാളിൽ നടന്ന പൊതുസമ്മേളനം ഇടുക്കി ജില്ലാ പഞ്ചായത്തു
പ്രസിഡണ്ട് കെ ടി ബിനു ഉദ്‌ഘാടനം ചെയ്തു.

കട്ടപ്പന നഗരസഭ വൈസ് ചെയർമാൻ ജോയി ആനിത്തോട്ടം അധ്യക്ഷനായിരുന്നു. ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ രാരിച്ചൻ നിർണാകുന്നേൽ, കട്ടപ്പന സർവീസ് സഹകരണ ബാങ്ക് പ്രസിഡണ്ട് ജോയി വെട്ടിക്കുഴി ,ജില്ല സാമൂഹ്യനീതി ഓഫീസർ ബിനോയ് വി. ജെ, ജില്ലാതല വയോജന കൗൺസിൽ അംഗം കെ .ആർ രാമചന്ദ്രൻ , വോസാഡ് പ്രതിനിധി ചാക്കോച്ചൻ അമ്പാട്ട്, KSSM കോർഡിനേറ്റർ ഷിന്റോ ജോസഫ് തുടങ്ങിയവർ സംസാരിച്ചു.

തണലേകിയവർക്കു
തണലാകുവാൻ യുവജനങ്ങളുടെ പങ്ക് എന്നവിഷയത്തെ കുറിച്ച് പ്രശസ്ത
സൈക്കോളജിസ്റ് അനുജ മേരി തോമസ് ക്ലാസ് നയിച്ചു.
തുടർന്ന്
മാതാപിതാക്കളുടെയും, മുതിർന്ന പൗരന്മാരുടെയും സംരക്ഷണ നിയമത്തെ കുറിച്ച്
അഡ്വ മഞ്ജിമ ക്ലാസ് നയിച്ചു.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!