പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
കട്ടപ്പന സെന്റ് സെബാസ്റ്റ്യൻസ് കോളേജിൽ മെറിറ്റ് ഡേ ആഘോഷം നടന്നു. നഗരസഭാ വൈസ് ചെയർമാൻ ജോയ് ആനിതോട്ടം ഉദ്ഘാടനം ചെയ്തു


കട്ടപ്പന സെന്റ് സെബാസ്റ്റ്യൻസ് കോളേജിൽ മെറിറ്റ് ഡേ ആഘോഷം നടന്നു. നഗരസഭാ വൈസ് ചെയർമാൻ ജോയ് ആനിതോട്ടം ഉദ്ഘാടനം ചെയ്തു.
കട്ടപ്പന സെന്റ് സെബാസ്റ്റ്യൻസ് കോളേജിൽ നിന്ന് ഇക്കഴിഞ്ഞ ഹയർ സെക്കൻഡറി പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും ഫുൾ എ പ്ലസ് കരസ്ഥമാക്കിയ സയ ബിനു ഉൾപ്പെടെയുള്ള കുട്ടികളെ മൊമന്റോ നൽകി ആദരിച്ചു.
കോളേജിലെ അധ്യാപകർക്കൊപ്പം വിദ്യാർത്ഥികളും രക്ഷകർത്താക്കളും ഒരു മനസ്സോടെ പ്രവർത്തിച്ചതിന്റെ ഫലമാണ് ഉന്നത വിജയം കരസ്ഥമാക്കാൻ സാധിച്ചതെന്ന് കോളേജ് ഡയറക്ടർ ജോയ് വെട്ടിക്കുഴി പറഞ്ഞു.
കോളേജ് പ്രിൻസിപ്പൽ ജയേഷ്. ആർ . നായർ , അധ്യാപിക മഞ്ജു ജോർജ് തുടങ്ങിയവർ സംസാരിച്ചു.
തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികളും നടന്നു.