ഇടുക്കി ജില്ലയ്ക്ക് പുത്തൻ വികസന പ്രതീക്ഷകൾ നൽകി ബോഡി നായ്ക്കന്നൂരിൽ നിന്നും ഇന്ന് മുതൽ ട്രെയിൻ സർവീസുകൾ


ഇടുക്കിയുടെ അതിര്‍ത്തി മേഖലയായ ബോഡിമെട്ടില്‍നിന്നും 27 കിലോമീറ്റര്‍ മാത്രമാണ് ബോഡിനായ്ക്കന്നൂരിലേയ്ക്കുള്ള എത്താനുള്ള ദൂരം. ഇന്ന് രാത്രി 8.30ന് ട്രെയിന്‍ നമ്ബര്‍ 20602 എം.ജി.ആര്‍ ചൈന്നെ സെന്‍ട്രല്‍ എക്സ്പ്രസ് ബോഡി നായ്ക്കന്നൂരില്‍നിന്നും നാളെ സര്‍വീസ് ആരംഭിക്കും.
കേന്ദ്രമന്ത്രി എല്‍. മുരുകന്‍ ഫ്ളാഗ് ഓഫ് ചെയ്യും. തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളിലാണ് ബോഡിയില്‍നിന്നും ചൈന്നെയിലേയ്ക്ക് സര്‍വീസ് ഉണ്ടാവുക. ചൊവ്വാ, വ്യാഴം, ഞായര്‍ ദിവസങ്ങളില്‍ തിരിച്ചും സര്‍വീസ് നടത്തും. ഇതോടൊപ്പം മധുര- ബോഡി റൂട്ടില്‍ അണ്‍ റിസര്‍വേര്‍ഡ് എക്സ്പ്രസ് ട്രെയിന്‍ എല്ലാ ദിവസവും സര്‍വീസ് നടത്തും.
മധുരയില്‍നിന്ന് രാവിലെ 8.20ന് ആരംഭിക്കുന്ന സര്‍വീസ് 10.30ന് ബോഡിയില്‍ എത്തും. തുടര്‍ന്ന് വൈകിട്ട് 5.50ന് ബോഡിയില്‍നിന്നും പുറപ്പെടുന്ന സര്‍വീസ് രാത്രി 7.50ന് മധുരയില്‍ എത്തും. മധുര- തേനി- ബോഡി റൂട്ടില്‍ 90 കിലോമീറ്റര്‍ ദൈര്‍ഘ്യത്തിലാണ്, ബ്രോഡ്ഗേജ് പാത നിര്‍മ്മിച്ചിരിക്കുന്നത്. ഏതാനും മാസങ്ങള്‍ക്ക് മുന്‍പുതന്നെ തേനി വരെയുള്ള സര്‍വീസ് ആരംഭിച്ചിരുന്നു.ബോഡിയിലേയ്ക്കുള്ള പാതയിലെ വിവിധഘട്ട പരീക്ഷണ ഓട്ടങ്ങളും പൂര്‍ത്തീകരിച്ചശേഷമാണ് സര്‍വ്വീസ് ആരംഭിക്കുന്നത്.
ഇടുക്കിയോടുചേര്‍ന്നുകിടക്കുന്ന പട്ടണത്തില്‍ റെയില്‍വേ എത്തിയതോടെ െഹെറേഞ്ചിനും കൂടുതല്‍ ഗുണകരമാകുമെന്നാണ് പ്രതീക്ഷ. ഹൈറേഞ്ചില്‍നിന്നുള്ള സുഗന്ധവ്യഞ്ജനങ്ങളുടെ ചരക്കുനീക്കവും വേഗത്തിലാകും. വിനോദ സഞ്ചാരികള്‍ക്കും ശബരിമല തീര്‍ഥാടകര്‍ക്കും പാത ഗുണകരമാകും.23 ചെറിയ പാലങ്ങളും 3 പ്രധാന പാലങ്ങളും നിര്‍മിച്ചു. 13 വര്‍ഷം മുന്‍പ് ബോഡിനായ്ക്കന്നൂര്‍ വരെയുള്ള മീറ്റര്‍ഗേജ് പാതയില്‍ ഗുഡ്‌സ് ട്രെയിന്‍ സര്‍വീസ് നടത്തിയിരുന്നു.
ഇടുക്കിയുടെ ഏറ്റവും അടുത്തുള്ള റെയില്‍വേ സ്റ്റേഷനായ ബോഡിനായ്ക്കന്നൂരിലേക്ക് വീണ്ടും ട്രെയിന്‍ സര്‍വീസ് ആരംഭിക്കുന്നത് മലയോരത്തിന് ഏറെ പ്രതീക്ഷ നല്‍കുന്നു. പൂപ്പാറയില്‍ നിന്നു 40 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ ബോഡിനായ്ക്കന്നൂര്‍ റെയില്‍വേ സ്റ്റേഷനില്‍ എത്താം.